ആരാധകരെ ആവേശത്തിലാഴ്ത്തി ഹേ സിനാമികയിലെ മറ്റൊരു പ്രണയഗാനം കൂടി ; ഗാനരംഗത്തിൽ പരസ്പരം പ്രണയിച്ച് ദുൽഖറും അദിതിയും …മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേയ് സിനാമിക. ഈ ചിത്രത്തിലെ ഏറ്റവും പുത്തൻ റെമാന്റിക് വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് . തമിഴ് സൂപ്പർ സ്റ്റാറായ സിലമ്പരശന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ ഗാനരംഗം പുറത്തുവിട്ടിട്ടുള്ളത്. ദുൽഖറിന്റെയും നായിക അതിഥിയുടെയും തകർപ്പൻ പ്രകടനമാണ് ഈ ഗാനരംഗത്തിൽ നിറഞ്ഞു നിൽക്കുന്നത്.മദൻ കർക്കി രചന നിർവഹിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഈ ചിത്രത്തിലേതായി പുറത്തുവരുന്ന മൂന്നാമത്തെ ഗാനമാണിത്. നേരത്തെ തന്നെ പുറത്തുവിട്ട മറ്റ് രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവ ആയിരുന്നു. ഇതിലെ ആദ്യ ഗാനം ദുൽഖർ ആലപിച്ച ‘അച്ചമില്ലൈ’ എന്നതായിരുന്നു. ശേഷം ദുൽഖറും കാജൽ അഗർവാളും ഒന്നിച്ചെത്തിയ ഒരു പ്രണയഗാനം കൂടി പുറത്തു വിട്ടിരുന്നു. ഇപ്പോൾ തരംഗം സൃഷ്ടിക്കാൻ എത്തിയിരിക്കുന്നത് ദുൽഖറും അതിഥിയും തമ്മിലുള്ള കിടിലൻ ഗാനരംഗമാണ്.

പ്രശസ്ത ഡാൻസ് കൊറിഗ്രഫറായ ബൃന്ദ മാസ്റ്ററുടെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണ് ഹേ സിനാമിക . ഈ ചിത്രം മാര്‍ച്ച് 3ന് തീയറ്ററുകളില്‍ പ്രദർശനത്തിനെത്തും. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, ജിയോ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് . നായക , നായികാ കഥാപാത്രങ്ങളെ കൂടാതെ നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‌സണ്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.