ബീച്ചിൽ സൂര്യസ്തമയം ആസ്വദിച്ച് നടി സാനിയ ഇയ്യപ്പൻ.ഹോട്ട് ലുക്കിലുള്ള താരത്തിന്റെ വീഡിയോ !!

ബീച്ചിൽ സൂര്യസ്തമയം ആസ്വദിച്ച് നടി സാനിയ ഇയ്യപ്പൻ.ഹോട്ട് ലുക്കിലുള്ള താരത്തിന്റെ വീഡിയോ വൈറലാകുന്നു.മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി സാനിയ ഇയ്യപ്പൻ. ആ റിയാലിറ്റി ഷോയ്ക്ക് ശേഷം സാനിയയെ കാത്തിരുന്നത് ഒട്ടേറെ നല്ല അവസരങ്ങൾ ആയിരുന്നു. താരം വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി സിനിമയിൽ അരങ്ങേറി. ക്വീൻ എന്ന സിനിമയിൽ നായികയായി സാനിയ എത്തിയത് പതിനാറാം വയസ്സിലാണ്. താരത്തെ സംബന്ധിച്ച് സിനിമ മേഖലയിൽ അതൊരു മികച്ച തുടക്കം കൂടിയായിരുന്നു.
തുടർന്നും ഒട്ടേറെ അവസരങ്ങൾ സിനിയയ്ക്ക് ലഭിച്ചു.

ഇന്ന് മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന വിശേഷണവും നേടിയെടുത്തിരിക്കുകയാണ് സാനിയ . ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാറുള്ളതുകൊണ്ടാണ് താരത്തിന് ഇത്തരമൊരു വിശേഷണം ലഭിച്ചതും . മറ്റു താരങ്ങളെ പോലെ ഇൻസ്റ്റാഗ്രാമിലാണ് സാനിയയും കൂടുതൽ സജീവം. അതിലൂടെ തന്നെയാണ് താരം തന്റെ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതും.
ഇപ്പോൾ തന്റെ ഒഴിവുസമയം വർക്കലയിലെ ട്രിപ്പ് ഈസ് ലൈഫ് എന്ന റിസോർട്ടിൽ ചിലവിടുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ അവിടെ നിന്നുള്ള താരത്തിന്റെ വീഡിയോസ് പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വർക്കല ബീച്ചിന് അടുത്തുള്ള റിസോർട്ട് ആയതുകൊണ്ട് തന്നെ അതിമനോഹര കാഴ്ചകളും ആ വീഡിയോയിൽ ഉണ്ട്. ഒപ്പം അവിടെ ഇരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന സാനിയയെ വീഡിയോയിൽ കാണാനാകും.
താരത്തിന്റെ ഈ വീഡിയോ പകർത്തിയിരിക്കുന്നത് കൂട്ടുകാരിയും ഫോട്ടോഗ്രാഫറുമായ യാമിയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിട്ടുള്ളതാണ് യാമിയ്ക്ക് ഒപ്പമുള്ള സാനിയയുടെ നിരവധി ഫോട്ടോഷൂട്ടുകൾ. സാനിയയുടെ അടുത്ത റിലീസ് ചിത്രം ദുൽഖർ നായകനായ സല്യൂട്ട് ആണ്. ഇത് കൂടാതെ ഒന്ന്-രണ്ട് പുത്തൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.