റിലീസിന് ഒരുങ്ങി രാധേ ശ്യാം..ട്രൈലെർ കാണാം !!

റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് രാധേ ശ്യാം.നായകൻ പ്രഭാസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രണയവും വിധിയും തമ്മിലുള്ള യുദ്ധം കാണാനായി ആകാംഷയോടെ ആരാധകർ.പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമായ ‘രാധേ ശ്യാം’ മാർച്ച് 11ന് റിലീസ് ചെയ്യും. നായകൻ പ്രഭാസ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. താരം ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത് പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കാം എന്ന അടിക്കുറിപ്പോടെയാണ് . ആദ്യം ജനുവരി 14ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു അറിയിച്ചത്. പക്ഷേ , കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.


ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത് ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് . പൂജ ഹെഗ്ഡെ എത്തുന്നത് പ്രേരണ എന്ന കഥാപാത്രമായാണ് . ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാമിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് രാധാകൃഷ്ണ കുമാർ ആണ്. ചിത്രം നിർമ്മിക്കുന്നത് യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് . നേരത്തെ പുറത്തുവിട്ട രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തന്റെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ എന്തെല്ലാം നടക്കുമെന്ന് അറിയാവുന്ന ഹസ്തരേഖാ വിദഗ്ദൻ.

അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു ദുരന്തം, അതാണ് ഈ ചിത്രത്തിന്റെ പ്രമേയം. ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ് വിധിയെ എതിർത്ത് പ്രേമത്തിന് ജയിക്കാനാകുമോ എന്നറിയാൻ. ഈ ചിത്രത്തിന്റെ ശബ്‌ദ രൂപകല്‍പന നിർവഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ് . വൈഭവി നൃത്തവും തോട്ട വിജയഭാസ്‌കർ , ഇഖ ലഖാനി എന്നിവർ കോസ്റ്റ്യൂം ഡിസൈനിംഗും നിർവഹിച്ചിരിക്കുന്നു. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.