ഹണിമൂൺ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി റേബ ജോൺ..ഫോട്ടോകൾ കാണാം !!

ഹണിമൂൺ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി റേബ ജോൺ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടി റേബ മോണിക്ക ജോണിൻറെ ശ്രീലങ്കയിലുള്ള ഹണിമൂൺ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ്. ആരാധകരുമായി പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം താരം ഒരു കുറിപ്പും നൽകി “താൻ ഇനിയും ഇനിയും പോകാനാഗ്രഹിക്കുന്ന ഒരേയൊരു സ്ഥലം ഇതാണ് ” . റേബയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത് താരത്തിന്റെ ഭർത്താവാണ്.


ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഹണിമൂൺ ചിത്രങ്ങൾ വൈറലായത്. കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു റേബയുടെ വിവാഹം. താരത്തെ വിവാഹം ചെയ്തത് ദുബായ് സ്വദേശിയായ ജോയ് മോൻ ജോസഫ് ആണ്. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങ് ബംഗളൂരൂവിൽ വച്ചാണ് നടന്നത്.
താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. പുതിയ പോസ്റ്റിലൂടെ പങ്കുവച്ചത് വിവാഹശേഷമുള്ള യാത്രയിലെ മനോഹരമായ നിമിഷം കൂടിയായിരുന്നു . നിവിൻ പോളി പ്രധാനവേഷത്തിൽ എത്തിയ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് താരം സിനിമയിലെത്തുന്നത്.

പിന്നീട് തമിഴിലെ ബിഗിൽ എന്ന വിജയ് ചിത്രത്തിൽ താരം അവതരിപ്പിച്ച അനിത എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടർന്ന് ഒട്ടേറെ അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. റേബയുടെ പുതിയ ചിത്രം വിഷ്ണു വിശാൽ നായകനാകുന്ന എഫ്.ഐ.ആർ ആണ് . ഇത് കൂടാതെ നിരവധി മലയാളം, തമിഴ് സിനിമകളുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. റേബയുടെ പിറന്നാൾ ദിവസം ആയിരുന്നു തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും വിവാഹം ഉടൻ ഉണ്ടെന്നും ആരാധകരെ അറിയിച്ചതും.