ആരാധകരെ കോരിത്തരിപ്പിച്ച് ലാലേട്ടൻ..ആറാട്ട് ട്രെയിലർ കാണാം !!

സ്വിം സ്യൂട്ടിൽ എത്തി ആരാധകരെ ഞെട്ടിച്ച് നടി മാളവിക മോഹനൻ. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരസുന്ദരിയാണ് നടി മാളവിക മോഹനൻ. ഛായഗ്രഹകനായ കെ.യു മോഹനന്റെ മകളാണ് താരം. ദുൽഖർ നായകനായ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പക്ഷേ മലയാളത്തിൽ താരം അഭിനയിച്ച മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തമിഴിൽ താരം അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് മാളവികയ്ക്ക് ഇത്രയേറെ ആരാധകർ ഉണ്ടായത്.

മലയാളത്തിലെ അൽപ്പമെങ്കിലും താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത് മമ്മൂട്ടി നായകനായി എത്തിയ ‘ദി ഗ്രേറ്റ് ഫാദറാണ് . അതിന് ശേഷമാണ് തമിഴിലെ രജനികാന്ത് ചിത്രമായ പേട്ടയിൽ മാളവിക അഭിനയിക്കുന്നത്. ഈ ചിത്രത്തിലും നായിക വേഷം ആയിരുന്നില്ലെങ്കിൽ പോലും താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു വിജയ് നായകനായി എത്തിയ മാസ്റ്റർ . ഈ ചിത്രത്തിൽ വിജയുടെ നായികയായി മാളവിക അഭിനയിച്ചതോടെ തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറി മാളവികയും .


തന്റെ അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് മാളവിക ഇപ്പോൾ. കഴിഞ്ഞ 2-3 ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത് മാളവികയുടെ മാലിദ്വീപ് ചിത്രങ്ങളും വീഡിയോസും ആണ്. ഇപ്പോൾ വൈറലായി മാറുന്നത് മാളവിക ആദ്യമായി ബിക്കിനി ധരിച്ച ചിത്രങ്ങളാണ്.
ഇപ്പോൾ താരം ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത് സ്വിം സ്യുട്ടിൽ ഉള്ള താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആണ്. താരത്തിന്റെ ഈ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സ്വിം സ്യൂട്ടിനൊപ്പം കഴുത്തിൽ ഒരു സ്വർണ മാലയും താരം അണിഞ്ഞിട്ടുണ്ട്. മാളവികയുടെ ഉറ്റസുഹൃത്തുമായ ശ്രിന്ദ ഇത് കണ്ട് കമന്റ് നൽകിയത് മത്സ്യകന്യകയുടെ ഒരു ഇമോജി എന്നാണ്.