യൂട്യൂബിൽ വൈറലായി മാറി മറ്റൊരു ഹ്രസ്വ ചിത്രം കൂടി ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി .. കാണാം !!

170969

യൂട്യൂബിൽ വൈറലായി മാറി മറ്റൊരു ഹ്രസ്വ ചിത്രം കൂടി ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.സോഷ്യൽ മീഡിയ കീഴടക്കി മറ്റൊരു യൂട്യൂബ് ഹ്രസ്വ ചിത്രം കൂടി . ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയേഴിനു യൂട്യൂബിൽ റിലീസ് ചെയ്ത ഹ്രസ്വ ചിത്രമാണ് ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി .

ഈ ചിത്രം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആറു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ഹൃസ്വ ചിത്രം സ്വന്തമാക്കിയത്. മൂന്ന് താര ജോഡികളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആൻസു മരിയ, ആഷിക അശോകൻ, അശ്വതി നായർ, സന്ജ സോമനാഥ്, മക്ബൂൽ സൽമാൻ, സാനിഫ്, കെ ജയകൃഷ്ണൻ, എന്നിവരാണ് . മിഥുൻ ബോസ് ആണ് ഈ ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് വിബിൻ വിശ്വനാഥ് ആണ് . ഷാജൻ ജോസ് ആണ് ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചത് .

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റിയാസ് ശരീഫും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സനൽ രാജും ആണ്. അരുൺ രാജ് സംഗീതം പകർന്ന ഈ ചിത്രത്തിലെ ഗാന രചന നിർവഹിച്ചത് സന്ദീപ് സുധ ആണ്. ഗാനാലാപനം അർജുൻ ഉണ്ണികൃഷ്ണൻ ആണ് . വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ഹ്രസ്വ ചിത്രം മൂന്ന് താര ജോഡികളുടെ ജീവിത രംഗങ്ങളിലൂടെ കടന്നുപോകുന്നു. സന്തോഷ പൂർണമായ പ്രണയ നിമിഷങ്ങളും വേർപിരിയലിന്റെ വിങ്ങലും ഒറ്റപ്പെടുന്നതിന്റെ വേദനയുമെല്ലാം ഈ ചിത്രത്തിലൂടെ വളരെ മനോഹരമായി തന്നെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. എസ് ജെ വിഷ്വൽ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഹൃസ്വ ചിത്രം പുറത്തു വിട്ടിട്ടുള്ളത്.