കോവിഡ് വിശ്രമത്തിന് ശേഷം വർക്ക് ഔട്ടിൽ സജീവമായി നടി റിമ കല്ലിങ്കൽ..!!

കോവിഡ് വിശ്രമത്തിന് ശേഷം വർക്ക് ഔട്ടിൽ സജീവമായി നടി റിമ കല്ലിങ്കൽ .തന്റെ വർക് ഔട്ടിൽ ഇടവേള എടുത്ത നടി റിമ കല്ലിങ്കൽ ഒരു മാസത്തെ വിശ്രമത്തിനു ശേഷം ജിമ്മിൽ സജീവമാകുന്നു. സോഷ്യൽ മീഡിയയിൽ വർക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം ഇതറിയിച്ചത്. തന്റെ വർക്ക് ഔട്ട് വീഡിയോയ്ക്ക് ഒപ്പം ശരീരത്തെ ശ്രദ്ധിക്കണമെന്ന സന്ദേശം നൽകുന്ന ചെറിയ ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിരുന്നു . ശരീരം ആവശ്യപ്പെടുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കണമെന്നും റിമ തന്റെ പോസ്റ്റിൽ ചേർത്തു.


കോവിഡിന് ശേഷമുള്ള ഒരു മാസത്തെ വിശ്രമം കഴിഞ്ഞ് വീണ്ടും വർക് ഔട്ടിലേക്ക്. വർക് ഔട്ടിലേക്ക് തിരികെ എത്താനുള്ള തിരക്കിലായിരുന്നു താൻ. എന്നാൽ, ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താൻ കഴിയും. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ മനസിലാക്കുക എന്നും.’- റിമ തന്റെ വീഡിയോയ്ക്ക് താഴെയായി കുറിച്ചു.

‘ഋതു’ എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ അഭിനയ രംഗത്ത് അരങ്ങേക് കുറിക്കുന്നത് . ആ ചിത്രം തിയറ്ററിൽ വിജയം നേടിയില്ലെങ്കിലും അതിലെ താരം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഒട്ടേറെ അവസരങ്ങളാണ് റിമയെ തേടി എത്തിയത്. നിരവധി ചിത്രങ്ങളിൽ നടിയായും സഹ നടിയായും താരം ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിൽ മാത്രമല്ല റിമ ശോഭിച്ചിട്ടുള്ളത് നര്‍ത്തകി, നിര്‍മ്മാതാവ് എന്നീ മേഖലകളിലും താരം തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രമാണ് റിമയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം .