ഡാർക്ക് കിംഗ് ആയി മമ്മൂട്ടി ; മെഗാസ്റ്റാറിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ !!!!

ഡാർക്ക് കിംഗ് ആയി മമ്മൂട്ടി.മെഗാസ്റ്റാറിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു .ഈ എഴുപതാം വയസ്സിലും അഭിനയത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടി. എക്കാലവും അഭിനയം പോലെ തന്നെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് താരത്തിന്റെ ലുക്കും. പ്രേക്ഷകർ ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്ന ഒന്നാണ് താരത്തിന്റെ ലുക്ക്. മുപ്പതുകാരന്റെയും നാല്പതുകാരന്റെയും ലുക്ക് ഈ എഴുപതാം വയസ്സിൽ നിലനിർത്താൻ മമ്മൂട്ടിക്ക് സാധിക്കുന്നു എന്നതാണ് അതിശയം.


സോഷ്യൽ മീഡിയകളിൽ വളരെയധികം ചർച്ചയായിട്ടുള്ള ഒന്നാണ് ഇന്ത്യൻ സിനിമയെ പോലും അതിശയിപ്പിക്കുന്ന മമ്മൂട്ടിയുടെ ലുക്ക് . ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്നതും താരത്തിന്റെ പുത്തൻ ലുക്കാണ്. ‘ഡാർക്ക് കിംഗ് – പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്’ എന്ന കൺസെപ്റ്റിൽ താരത്തെ വച്ച് ചെയ്ത ഒരു പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ഇതിലെ മമ്മൂട്ടിയുടെ ലുക്ക് ശരിക്കും ഒരു ഹോളിവുഡ് നടനെ വെല്ലുന്ന മട്ടിലാണ്. ഒരു വീഡിയോ ആയാണ് താരത്തിന്റെ ഈ പുത്തൻ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

ലുക്ക് കണ്ട ആരാധകർ അഭിപ്രായപ്പെട്ടത് “കേരളത്തിൽ മാർവെൽ സ്റ്റുഡിയോസ് എത്തിയാൽ മമ്മൂക്കയെ തന്നെ ഡോക്ടർ സ്ട്രൻജായി തിരഞ്ഞെടുക്കും എന്നാണ്. മമ്മൂട്ടി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് മനോരമ കലേണ്ടറിന് വേണ്ടിയാണ് .
ഈ കൺസെപ്റ്റിന് പിന്നിൽ ഫാഷൻ മോങ്ങർ അച്ചുവാണ്. മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനറായ അമൃത സി.ആറാണ് . താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ടിജോ ജോൺ ആണ്. കറുത്ത സ്യുട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതേ വേഷത്തിൽ തന്നെ ഒരു കഥാപാത്രം കാണാൻ ആഗ്രഹിക്കുന്നു എന്നു ആരാധകർ അഭിപ്രായപ്പെട്ടു.