സെക്സി ലുക്കിൽ മാളവിക..വൈറൽ വീഡിയോ കാണാം !!

മോഷൻ പോസ്റ്റർ പുറത്തുവിട്ട് സുരേഷ് ഗോപി ചിത്രം പാപ്പൻ .ആക്ഷൻ ഹീറോ സുരേഷ് ഗോപിക്ക് വളരെ മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചത് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി ആണ്. ഒരിടവേളക്ക് ശേഷം ഇരുവരും ഒന്നിച്ചു ചേരുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപി ആരാധകരും സിനിമാ പ്രേമികളും വളരെ അധികം പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒരിക്കൽ കൂടി സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ ഉടലെടുക്കുന്ന ഒരു മികച്ച ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് ആരാധകർ .

ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട് . പാപ്പൻ ഒരു പക്കാ മാസ്സ് ത്രില്ലിംഗ് ചിത്രമായിരിക്കും എന്ന സൂചനയാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്നത്. ഈ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ ആണ് . കാഴ്ച്ചക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ഈ മോഷൻ പോസ്റ്ററിന് ലഭിക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളിയും ശരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത്. ഈ ത്രില്ലർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആർ ജെ ഷാൻ ആണ്. ക്യാമറമാൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം ശശിധരൻ ആണ്. ജേക്സ് ബിജോയി ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് . ചിത്രത്തിൽ സണ്ണി വെയ്ൻ, ഗോകുൽ സുരേഷ് ഗോപി, നൈല ഉഷ, ആശ ശരത്, കനിഹ, നീത പിള്ളൈ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി തുടങ്ങിയവരും വേഷമിടുന്നു.