ലിപ് ലോക്ക് സീനുകൾ കൊണ്ട് മൂടി ദീപിക പദുക്കോണിൻ്റെ പുത്തൻ സിനിമയുടെ ട്രൈലെർ കാണാം !!

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബോളിവുഡ് ചിത്രം ഗെഹ്റയാന്റെ ഒഫീഷ്യൽ ട്രൈലർ .ഷകുൻ ബത്ര സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗെഹ്റയാൻ. ദീപിക പദുകോൺ, അനന്യ പാണ്ഡെ, ധൈര്യ കർവ, സിദ്ദന്റ് ചതുർവേദി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇന്നത്തെ കാലഘട്ടത്തിലെ സങ്കീർണത നിറഞ്ഞ പ്രണയബന്ധങ്ങളെ വെളിപെടുത്തി കൊണ്ടുള്ള ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ഗെഹ്റയാൻ. ഈ ചിത്രത്തിൽ അനന്യ പാണ്ഡെ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയായാണ് സിദ്ദന്റ് ചതുർവേദിയെ ദീപികയ്ക്ക് പരിചയപ്പെടുത്തുന്നത് .

എന്നാൽ അലിഷ എന്ന ദീപികയുടെ കഥാപാത്രം സിദ്ദന്റിന്റെ സെയ്ൻ എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്നു. ഇവർക്കിടയിലെ പ്രണയവും അതേ തുടർന്ന് ഈ നാലു കഥാപാത്രങ്ങൾക്കും ഇടയിലൂടെ കടന്നു പോകുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രം എന്നത് ട്രൈലറിൽ നിന്നും മനസിലാക്കാം.ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത് സുമിത് റോയ്, ആയിഷ ദേവിത്രേ, യാഷ് സഹായി എന്നിവർ ചേർന്നാണ് .

ധർമ്മ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോസും ജൗസ്കഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിട്ടുള്ളത് കൗശൽ ഷായാണ്. കബീർ കത്പാലിയ , സവേര മേത്ത എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം പകർന്നിട്ടുള്ളത്. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പതിനൊന്നിന് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഒട്ടേറെ കാഴ്ച്ചക്കാരെയാണ് ചിത്രത്തിന്റെ ട്രൈലർ സ്വന്തമാക്കിയത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.