മിന്നൽ മുരളിയിലെ സാഹസിക മേക്കിംഗ്..വൈറൽ വീഡിയോ കാണാം !!

ബേസിൽ ജോസെഫിന്റെ സംവിധാനത്തിൽ ടോവിനോ തോമസിനെ നായകനാക്കി കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രം ഈ കഴിഞ്ഞ ഡിസംബർ 24 നു ഓൺലൈൻ ഫ്ലാറ്റഫോം ആയ നെറ്റ്ഫ്ലൈക്സിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാടു നല്ല പ്രതികരണവുമായി ചിത്രം മുന്നോട്ട് പോയി കൊണ്ട് ഇരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധേയമായ വാർത്തകളിൽ ഒന്നാണ് മിന്നൽ മുരളിയുടെ മേക്കിങ് വീഡിയോ. നെറ്റ്‌ഫ്ലൈക്സിന്റെ തന്നെ യൂ ട്യൂബ് ചാനലിലൂടെയാണ് മേക്കിങ് വീഡിയോ പ്രേക്ഷകർക്ക് മുന്നിൽ എത്തി ഇരിക്കുന്നത്.

മേക്കിങ് വിഡിയോക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്, നിർമാതാവ് സോഫിയ പോൾ, തിരക്കഥകൃത്തുക്കൾ നായകനായി അഭിനയിക്കുന്ന ടോവിനോ തോമസ്, ഫെമിന ഗുരു സോമസുന്ദരം, ആക്ഷൻ ഡയററ്റർ വളഡ് റിമെമ്പർ തുടങ്ങിയവർ ചിത്രത്തിന്റെ ചിത്രീകരണ അനുഭവങ്ങൾ അതുപോലെ തന്നെ സിനിമയെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഈ അടുത്ത് പുതിയൊരു നേട്ടവും മിന്നൽ മുരളി സ്വന്തമാക്കിയിട്ടുണ്ട് അതു എന്താണെന്നു വെച്ചാൽ ന്യൂ യോർക്സ് ടായിമ്സ്ന്റെ മികച്ച 5 ചിത്രങ്ങളിൽ മിന്നൽ മുരളിയും സ്ഥാനം കണ്ടെത്തി ഇരിക്കുന്നുണ്ട്. നേടിഫ്ലൈക്സിന്റർ ആഗോള തലത്തിൽ ഉള്ള ആദ്യ 10 സിനിമകളിലും ചിത്രം വന്നെത്തി ഇരിക്കുന്നുണ്ട്. മാത്രമല്ല ഏറ്റവും അതികം റേറ്റിങ് നേടിയ ആക്ഷൻ, അഡ്വന്ച്ചർ സിനിമകളുടെ പട്ടികയ്യിലും മിന്നൽ മുരളി സ്ഥാനം നേടി.

മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ മിന്നൽ മുരളി റിലീസ് ആയി. അതു കൊണ്ട് തന്നെ ചിത്രം വളരെ പെട്ടന്നു ആരാധകരിലേക്ക് എത്തി ചേരുകയും ചെയ്തു. എന്തായാലും ഇപ്പോൾ പുറത്തു വന്നിട്ടുള്ള ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആരാധകർ ഏറ്റിടുത് കഴിഞ്ഞു.