വെറൈറ്റി ഡാൻസുമായി ആര്യയും മകളും..വൈറൽ [വീഡിയോ]

ആര്യ ബഡായിയുടേയും മകളുടേയും രസകരമായ ഡാൻസ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുന്നു.കഴിഞ്ഞ 15 വർഷത്തോളമായി സിനിമ-സീരിയൽ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന താരമാണ് നടി ആര്യ ബാബു. ആര്യ എന്ന പേരിൽ താരം പ്രേക്ഷകർക്കിടയിൽ അത്ര പ്രശസ്തയല്ല. പക്ഷേ ആര്യ ബഡായ് എന്ന പറഞ്ഞാൽ അറിയാത്തവർ വിരളമാണ്. സ്റ്റാർ വിജയ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്ന മഹാറാണി എന്ന സീരിയലിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.
അതിന് ശേഷം ഒട്ടേറെ സീരിയലുകളിലും ചാനൽ ഷോകളിലുമായ ആര്യ ശ്രദ്ധിക്കപ്പെട്ടു. 2013-ൽ സ്ത്രീധനം എന്ന സീരിയലിലൂടെ മലയാളത്തിലും താരത്തിന്റെ മികവ് പ്രകടിപ്പിച്ചു. ആ സീരിയൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ആര്യ ഏഷ്യാനെറ്റിലെ തന്നെ ശ്രദ്ധേയ കോമഡി ഷോ ആയ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിൽ എത്തുന്നത്. ബഡായി ബംഗ്ലാവിൽ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം ആര്യ ശോഭിച്ചു. താരത്തിന്റെ കരിയർ തന്നെ ഈ പ്രോഗ്രാം മാറ്റിമറിച്ചു. പ്രോഗ്രാം വൻ ഹിറ്റായി മാറുകയും ഒപ്പം ആര്യയ്ക്ക് സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിക്കുകയും ചെയ്തു.
സിനിമയിൽ ആര്യയ്ക്ക് ശ്രദ്ധ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു കുഞ്ഞിരാമായണത്തിലെ മല്ലിക . പിന്നീടും ചെറിയ ചെറിയ വേഷങ്ങളിലൂടെ ആര്യ പ്രേക്ഷ ശ്രദ്ധ നേടി. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു. ഇപ്പോൾ താരം ഏഷ്യനെറ്റിലെ വാൽക്കണ്ണാടി എന്ന പ്രോഗ്രാമിന്റെ അവതാരകയാണ്.

ആര്യ വിവാഹിതയാണെങ്കിലും ഇപ്പോൾ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഏക മകൾ റോയ ആര്യയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ മകൾക്ക് ഒപ്പം ഒരു രസകരമായ പെർഫോമൻസുമായി എത്തിയിരിക്കുകയാണ് താരം. പുഷ്പയിലെ ശ്രീവല്ലി എന്ന തുടങ്ങുന്ന മനോഹര ഗാനത്തിന് കൈയിൽ ചൂല് പിടിച്ച് തറ തൂക്കുന്ന രീതിയിൽ ചുവടു വയ്ക്കുന്ന അമ്മയും മകളുമാണ് ഇപ്പോൾ വൈറലായി മാറുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകൾ രേഖപെടുത്തിയിട്ടുള്ളത്.