ഹോട്ട് മേക്കോവറുമായി പൃഥ്വിരാജിൻ്റെ അനിയത്തി കുട്ടി..രസ്ന പവിത്രൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം !!

ബ്ലാക്ക് കളർ ഡ്രസ്സിൽ ഗ്ലാമറസ്സ് ലുക്കിൽ തിളങ്ങി നടി രസ്ന പവിത്രൻ.മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് സിനിമയിലെ ചെറിയ വേഷങ്ങൾ അവതരിപ്പിക്കുന്ന താരങ്ങളെ പ്രേക്ഷകർ ഓർത്തു വയ്ക്കാറുണ്ട്. അത്തരത്തിൽ സിനിമയിൽ സഹോദരി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് രസ്ന പവിത്രൻ. താരം നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ്. പക്ഷേ പ്രേക്ഷക ശ്രദ്ധ നേടി തുടങ്ങിയത് താരത്തിന്റെ സഹോദരി കഥാപാത്രങ്ങളാണ്.

ഊഴം എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് രസ്ന ആദ്യമായി സഹോദരിയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ നായകൻ പൃഥ്വിരാജിന്റെ സഹോദരിയായ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് രസ്ന അവതരിപ്പിച്ചത്. അതിന് ശേഷമാണ് ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായി വേഷമിടുന്നത്. പിന്നീട് ആമിയിലാണ് രസ്ന അഭിനയിക്കുന്നത്. ആ ചിത്രത്തിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം. വിവാഹശേഷം താരം സിനിമകളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല.

എന്നാൽ താരം സിനിമ ലോകത്തേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിന്റെ സൂചനകൾ നൽകി കൊണ്ട് താരം ഇപ്പോൾ നിരവധി ഫോട്ടോ ഷൂട്ടുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രശസ്ത ഫോട്ടോഗ്രാഫർമാരായ അനീഷ് ഉപാസന, രജീഷ് രാമചന്ദ്രൻ തുടങ്ങിയവരോടൊപ്പം രസ്ന നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ബ്ലാക്ക് കളർ ഡ്രസ്സിൽ ഗ്ലാമറസ്സ് ലുക്കിൽ തിളങ്ങി നിൽക്കുന്ന രസ്നയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രജീഷ് രാമചന്ദ്രൻ തന്നെയാണ്.