ഗ്ലാമർ ലുക്കിൽ ശ്രീലങ്കൻ തീരത്ത് ആർമാധിച്ച് പ്രിയ വാര്യർ..വീഡിയോ കാണാം !!

അവധി ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തിയ നടി പ്രിയ വാര്യരുടെ വീഡിയോസ് ശ്രദ്ധേയമാകുന്നു.യാത്രകൾ ഇഷ്ടമില്ലാത്തവർ വിരളമാണ്. യാത്രകൾ ജീവിതത്തിൽ സന്തോഷ നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കുകയും സങ്കടങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉള്ള സിനിമ താരങ്ങളുടെ യാത്ര വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ നിറയാറുണ്ട്. അവരുടെ അത്തരം പോസ്റ്റുകൾ കാണാൻ താൽപര്യമുള്ളവരാണ് നമ്മൾ പ്രേക്ഷകരും. താരങ്ങളിൽ പലരും അവരുടെ സിനിമ ജീവിതത്തിലെ തിരക്കുകളിൽ നിന്നും ഷൂട്ടിംഗ് ടെൻഷനുകളിൽ നിന്നും ഒരു ബ്രെക്ക് എടുത്ത് യാത്ര ചെയ്യുന്നവരാണ് .

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഈ ചിത്രത്തിലെ ഒരു ഗാന രംഗം ഇറങ്ങിയ സമയത്താണ് പ്രിയ വാര്യർ ഇന്റർനെറ്റിൽ സെൻസേഷണലായി മാറുന്നത്. പിന്നീട് താരം മലയാളത്തിൽ സജീവമായിരുന്നില്ല. അന്യ ഭാഷകളിൽ നിന്നായിരുന്നു താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അന്യഭാഷ ചിത്രങ്ങൾ പ്രിയയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് പ്രിയ. താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ കാണുമ്പോൾ തന്നെ നമുക്കത് മനസ്സിലാവും. അത്തരത്തിലുള്ള ഒരു യാത്ര വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിക്കുന്നത്. അവധി ആഘോഷങ്ങളുടെ ഭാഗമായി താരം യാത്ര പോയിരിക്കുന്നത്ശ്രീലങ്കയിലേക്ക് ആണ്. സോഷ്യൽ മീഡിയയിൽ ഈ അടുത്ത് ശ്രീലങ്കയിലെ ബെൻകോട്ട എന്ന സ്ഥലത്തെ ബീച്ചിൽ നിന്നുള്ള താരത്തിന്റെ വീഡിയോ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ശ്രീലങ്കയിലെ തെരുവോരങ്ങളിൽ കാഴ്ചകൾ കണ്ട് നടക്കുന്ന ഒരു സാധാരണ പെൺകുട്ടിയായ പ്രിയയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിഡിയോയിൽ വഴിയോര കാഴ്ചകൾ ആസ്വദിക്കുന്നതും , സൂര്യാസ്തമയം കാണുന്നതും അതുപോലെ രാത്രിയിൽ അവിടുത്തെ ട്രഡീഷണൽ ഭക്ഷണം കഴിക്കുന്നതും ഒപ്പം അവിടുത്തെ നാടൻ കലാരൂപങ്ങൾ കണ്ട് ആസ്വദിച്ച് ഇരിക്കുന്ന പ്രിയയെ കാണാം.