വരയൻ പുലിയെ പോലേ അമല പോൾ.. താരത്തിൻ്റെ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം..

നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് അമല പോൾ . പക്ഷേ ആ ചിത്രത്തിന് ശേഷം താരത്തിന് അധികം അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് തമിഴിൽ അവസരങ്ങൾ ലഭിച്ചെങ്കിലും അതിലും താരത്തിന് ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചില്ല . 2010 ൽ പുറത്തിറങ്ങിയ സിന്ധു സമവേലി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് അഭിനയിച്ച മൈന എന്ന ചിത്രം താരത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവായി. പിന്നീട് മലയാളം, തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷാ ചിത്രങ്ങളിലെ തിരക്കുള്ള നായികയായി മാറി താരം. ഇപ്പോൾ താരം ഹിന്ദിയിലും ചുവടുറപ്പിക്കുകയാണ്.

രഞ്ജിഷ് ഹി സഹി എന്ന വെബ് സീരീസിൽ നായികയായി എത്തിയിരിക്കുകയാണ് താരം. ഈ വെബ് സീരിസിനെ മെൻഷൻ ചെയ്തു കൊണ്ട് തന്റെ പുതിയ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് താരം . മഞ്ഞയും കറുപ്പും കലർന്ന മോഡേൺ വേഷത്തിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്. ഹിന്ദിയിൽ ചുവടുറപ്പിച്ചതിന്റെ ആഹ്ലാദത്തിൽ പങ്കുവച്ച ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.


രഞ്ജിഷ് ഹി സഹി എന്ന വെബ് സീരീസ് വൂട് സെലക്ട് പ്ലാറ്റ്ഫോമിലൂടെ ജനുവരി പതിമൂന്ന് മുതൽ സ്ട്രീം ചെയ്യാൻ തുടങ്ങി. അമലയെ കൂടാതെ താഹിർ രാജ്, അമ്യത് പുരി എന്നിവരാണ് പ്രധാന താരങ്ങൾ . പുഷ്പദീപ് ഭരദ്വാജ് രചനയും സംവിധാനവും നിരവഹിച്ച ഈ വെബ് സീരിസ് വിജയം നേടിയ ഒരു സൂപ്പർ നായികയുടേയും പരാജയപ്പെട്ട ഒരു സിനിമാ സംവിധായകന്റെയും പ്രണയമാണ് പറയുന്നത്. ഇതിലെ സിനിമ നടിയുടെ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.