മിന്നലായി സാനിയ ഇയ്യപ്പൻ..കൂടുതൽ ചിത്രങ്ങൾ കാണാം !!

മിന്നൽ മുരളി ടി-ഷർട്ടുകൾ ധരിച്ച് നടി സാനിയയും സുഹൃത്ത് റംസാനും .മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന വിശേഷണം ഏറ്റവും യോജിച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ കടന്നു വരവ്. ഫാഷനിലും ഒട്ടും മോശമല്ലാത്തതിനാൽ ഫാഷൻ ക്വീൻ എന്ന വിളിപ്പേര് താരത്തിന് പെട്ടന്ന് തന്നെ ലഭിച്ചു. പലപ്പോഴും സ്ത്രീകളുടെ പുത്തൻ പുതിയ ഫാഷൻ ബ്രാൻഡുകൾ ആദ്യം അണിഞ്ഞ് കാണുന്നത് സാനിയയിലൂടെ ആയിരിക്കും. അഭിനയം പോലെ തന്നെ താരം മികവ് തെളിയിച്ച മറ്റൊരു മേഖലയാണ് മോഡലിംഗ് .

‘മൈ ഡെസിഗ്നേഷൻ’ എന്ന മലയാളത്തിലെ പ്രമുഖ ഫാഷൻ ബ്രാൻഡ് കമ്പനിയുടെ പുത്തൻ പുതിയ ടി-ഷർട്ടുകളിൽ സാനിയയാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. സാനിയ ആ ചിത്രങ്ങൾ പങ്കുവെക്കാറുളളത് അവരുടെ ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് . ടി-ഷർട്ടിൽ സിനിമയുടെ പേരുകളും സിനിമയിലെ ഹിറ്റ് ഡയലോഗുകളും എല്ലാം പ്രിന്റ് ചെയ്ത അവർ പുറത്തിറക്കാറുണ്ട്.
ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ ഏറെ ചർച്ചാ വിഷയമായ ചിത്രമായിരുന്നു കുറുപ്പ്. ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത് കുറുപ്പിന്റെ ലേബലിൽ പുറത്തിറങ്ങിയ ടി-ഷർട്ടുകളായിരുന്നു. പ്രെമോഷന്റെ ഭാഗമായി കുറുപ്പ് ടി ഷർട്ടുകളം സാനിയ തന്നെയായിരുന്നു ധരിച്ചിരുന്നതും ആദ്യ ഫോട്ടോസ് പങ്കു വച്ചതും. അന്ന് ആ ചിത്രങ്ങൾ എല്ലാം ചില വിവാദങ്ങൾക്ക് വഴിതെളിച്ചു എങ്കിലും ഈ ഡിസൈൻ വളരെ അധികം വിറ്റുപോയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് മൈ ഡെസിഗ്നേഷന്റെ തന്നെ പുതിയ ഡിസൈനിലുള്ള ടി-ഷർട്ട് മോഡലാണ് . പുതിയ ടി – ഷർട്ടിന്റെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത് സാനിയയും താരത്തിന്റെ സുഹൃത്ത് ഡാൻസറും നടനുമായ റംസാൻ മുഹമ്മദുമാണ്. ഇരുവരും ധരിച്ചിരിക്കുന്നത് അടുത്തിടെ സൂപ്പർഹിറ്റായ ടോവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ ഡിസൈൻ പ്രിന്റ് ചെയ്തുള്ള ടി-ഷർട്ടുകളാണ് .അവർ ഈ ഡിസൈൻ ആരാധകരുമായി പങ്കു വച്ചിരിക്കുന്നത് മിന്നൽ മുരളി സ്റ്റൈലിൽ ഒരു വെറൈറ്റി വീഡിയോ ചെയ്തു കൊണ്ടാണ്.