ഗ്ലാമർ ലുക്കിൽ രമ്യ പണിക്കർ..ഫോട്ടോസ് കാണാം !!

നീല ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ നടി രമ്യാ പണിക്കർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.ചെറിയ വേഷങ്ങളിൽ മാത്രം മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട് പിന്നീട് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന വമ്പൻ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നടി രമ്യ പണിക്കർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചങ്കസ് എന്ന ചിത്രത്തിൽ രമ്യ അവതരിപ്പിച്ച ജോളി മിസ് എന്ന കഥാപാത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ രമ്യയുടെ മുഖം സുപരിചിതമാകുന്നത്.

ഈ ചിത്രവും ചിത്രത്തിലെ ഗ്ലാമറസ് മിസ്റ്റും യുവാക്കൾക്കിടയിൽ ശ്രദ്ധേയമായി. സൺഡേ ഹോളിഡേ, മാസ്റ്റർപീസ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിൽ രമ്യ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയമാണ്. ടിക് ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്.ബിഗ് ബോസിൽ എത്തിയതിന് ശേഷം ടെലിവിഷൻ പ്രേക്ഷകരും രമ്യ എന്ന താരത്തെ തിരിച്ചറിയാൻ തുടങ്ങി. ബിഗ് ബോസ് സംപ്രേഷണം ചെയ്ത സമയത്ത് സഹമത്സരാർത്ഥിയായ ഫിറോസ് ഖാനുമായിയുള്ള തർക്കങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് ഫിനാലെ സ്റ്റേജിൽ എത്തുന്നതിന് മുൻപ് തന്നെ രമ്യ ഷോയിൽ നിന്ന് പുറത്തായിരുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും തന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നീല ഗൗണിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ്. തക്ഷത്തി ബ്രൈഡൽ ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റിൽ ആരാധകരെ മയക്കുന്ന കിടിലൻ ലുക്കിലാണ് താരം എത്തിയിട്ടുള്ളത്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ശ്രീക്കുട്ടനാണ്. ഈ ഫോട്ടോഷൂട്ടിനായി താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് അശ്വനി ഹരിദാസാണ്. ചിത്രങ്ങൾ ഇഷ്ടപ്പെട്ട ആരാധകർ ജോളി മിസ് പൊളി ആയിട്ടുണ്ടെന്നാണ് കമന്റുകൾ ഇട്ടിട്ടുള്ളത്.