വീണ്ടും സാരിയിൽ എത്തി ആരാധകരെ മയക്കി നടി മാളവിക മേനോൻ..photos !!

77

വീണ്ടും സാരിയിൽ എത്തി ആരാധകരെ മയക്കി നടി മാളവിക മേനോൻ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . 916 എന്ന അനൂപ് മേനോൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് നടി മാളവിക മേനോൻ . ആ ഒരു ചിത്രത്തിലെ അഭിനയ മികവ് കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടി. ഈ ചിത്രത്തിന് ശേഷം ഒട്ടേറെ അവസരങ്ങൾ ആണ് താരത്തെ തേടി എത്തിയത്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ മാളവികയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

ഇവൻ വേറെമാതിരി എന്ന 2013 ൽ റീലീസ് ചെയ്ത തമിഴ് ചിത്രത്തിലൂടെ മാളവിക തമിഴ് സിനിമ മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. തുടർന്ന് മലയാളം ,തമിഴ് എന്നീ ഭാഷകളിലായി മാളവിക ഇരുപത്തി അഞ്ചോളം സിനിമകളിൽ വേഷമിട്ടു. സപ്പോർട്ടിംഗ് റോളുകൾ ആണ് കൂടുതലായും താരത്തിന് ലഭിച്ചിരുന്നത്.
മാളവികയുടേതായി ഇനി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രം മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ആണ്. സാമൂഹ്യ മാധ്യമങ്ങളിലെ നിറ സാന്നിധ്യമാണ് മാളവിക.

തന്റെ വിശേഷങ്ങളും പുത്തൻ ഫോട്ടോ ഷൂട്ടുകളുമെല്ലാം താരം ആരാധകരുമായി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത് സാരിയുടുത്ത് എത്തിയ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു . മനു ശങ്കറാണ് താരത്തിന്റെ ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്.