ബർത്ത് ഡേ വെറൈറ്റി ആയി ആഘോഷിച്ച് അർച്ചന കവി ..ചിത്രങ്ങൾ കാണാം !!

ലാൽ ജോസ് സംവിധാനം ചെയ്ത നീല താമര എന്ന മലയാള സിനിമയിലെ കുഞ്ഞി മാളു എന്ന കേന്ദ്ര കഥാപാത്രം അവധരിപ്പിച്ചു കൊണ്ട് മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന നടിയാണ് അർച്ചന കവി. താരത്തിന്റെ കറിയറിലെ ആദ്യ സിനിമക്ക് തന്നെ നല്ല മികച്ച പ്രീതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. താരം നീല താമരക്ക് ശേഷം അഭിനയിച്ച മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക് എന്നിങ്ങനെയുള്ള സിനിമകൾ ബോക്സ്‌ ഓഫിസിൽ പരാജയപ്പെട്ടത് കൊണ്ട് തന്നെ താരത്തിനു അത് വലിയ തിരിച്ചടി ആയി.


ഇതിനു ശേഷമാണു താരം സാൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിൽ ഗസ്റ്റ് റോളിൽ മിന്നുന്ന പ്രേകടണം കാഴ്ച്ച വെച്ചത്. പിന്നീട് താരം വീണ്ടും ആരാധകരുടെ പ്രിയങ്കരി ആയി മാറുകയാണ് ചെയ്തത്. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ താരം തമിഴ്ലും തെലുങ്കിലും ഓരോ സിനിമ ചെയ്തു. ഈ ചിത്രങ്ങൾക്ക് ശേഷം താരം മലയാള ചലച്ചിത്ര മേഖലയിലേക്ക് തന്നെ തിരിച്ചു വന്നു. ഹണി ബി നാടോടി മന്നൻ പട്ടം പോലെ തുടങ്ങിയ സിനിമകളിൽ വളരെ അതികം ശ്രെദ്ധേയമായ വേഷം കൈകാര്യം ചെയുകയും ചെയ്തു.

താരത്തിനു തന്റെ ആദ്യ സിനിമയിലെ പോലെ വളരെ നല്ല ശ്രെദ്ധേയമായ മറ്റു നല്ല കഥാപാത്രങ്ങൾ വേറെ കിട്ടിയില്ല എന്ന് തന്നെ വേണം പറയാൻ. താരം 2016 റിലാണ് വിവാഹിതയയത്. എന്നാൽ പിന്നീട് കഴിഞ്ഞ വർഷം താരം താനെ വിവാഹ ജീവിതം വേർ പിരിക്കാൻ അർച്ചന കവിതീരുമാനിക്കുകയും ചെയ്തു.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ്. തന്റെ പുതിയ വിശേഷങ്ങൾ താരം ആരാധകാരുമായി എപ്പോളും പങ്കു വെക്കാറുള്ളതാണ്. വിശേഷങ്ങൾ മാത്രമല്ല താരത്തിന്റെ പുത്തൻ ഫോട്ടോകൾ വിഡിയോകൾ എന്നിവയെല്ലാം താരം ഷെയർ ചെയ്യാറുള്ളതാണ്. താരം തന്റെ യൂ ട്യൂബ് ചാനലിലൂടെ തന്റെ അഭിമുഖങ്ങൾ എല്ലാം ഇപ്പോൾ അപ്‌ലോഡ് ചെയ്യാറുമുണ്ട്. അതുകൊണ്ട് താരത്തിന്റെ വിശേഷങ്ങൾ പെട്ടന്നു ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്.

ഇപ്പോൾ ഇതാ താരം തന്റെ 32 മത്തെ ജൻമ്ദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് പങ്ക് വെച്ചിരിക്കുന്നത്. നല്ല ക്യാപ്ഷൻ ആണ് അതിനു താരം നൽകിയത്, ഹാപ്പി ബർത്ത് ഡേ ടടു മീ എന്നാണ് ആ ചിത്രങ്ങളുടെ ശ്രെദ്ധേയമായ ക്യാപ്ഷൻ. മീര നന്ദൻ ശ്രദ്ധ തുടങ്ങിയ സഹ താരങ്ങൾ അർച്ചനക്ക് ആശംസകൾ അർപ്പിച്ചു. താരം വീണ്ടും സിനിമയിൽ സജീവമാക്കുവാൻ കാത്തിരിക്കുകയാണ് താരത്തിന്റെ പല ആരാധകരും. തരത്തിനെ ബർത്ത് ഡേ വിഷ് അറിയിക്കുവാൻ ആരാധകരും പോസ്റ്റുകൾക്ക് താഴെ എത്തി ഇരുന്നു. ഇരു കൈയും നീട്ടി ആരാധകർ പോസ്റ്റ്‌ സ്വീകരിച്ചിരിക്കുകയാണ്.