മലയാള നടീ നടന്മാരാൽ നിറഞ്ഞ് ഒരു തമിഴ് ആന്തോളജി സിനിമാ..ട്രൈലെർ കാണാം !!

131

ഒരു പിടി മലയാളികളെ അണിനിരത്തി കൊണ്ട് ഒരു തമിഴ് ചിത്രം .അന്യഭാഷ ചിത്രങ്ങളിൽ മലയാള താരങ്ങൾ തിളങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ മുതൽ തുടക്കക്കാർ വരെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ തകർപ്പൻ അഭിനയം കാഴ്ചവച്ച് പ്രേക്ഷകരുടെ ആരാധനാ പാത്രമായി മാറുന്നതും നമ്മൾ കണ്ടിട്ടുളളതാണ്. എന്നാൽ പ്രേക്ഷകരെ അതിശയിപ്പിച്ച് ഒരു തമിഴ് ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അതിൽ അഭിനയിക്കുന്നവരോ മലയാളത്തിലെ ഒരുപിടി താരങ്ങൾ .

മലയാളി താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ലിജോമോൾ ജോസ്, ഗൗരി ജി കിഷൻ, നിർമൽ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എല്ലാവരും അവരുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.
ഈ ആന്തോളജി ചിത്രത്തിൽ 5 കഥകൾ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ 5 കഥകളും സംവിധാനം ചെയ്തിരിക്കുന്നതും 5 പേരാണ് . ഹാലിത ഷമീം, ബാലാജി മോഹൻ, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണ, മധുമിത എന്നിവരാണ് ഇതിലെ ഓരോ സിനിമകളും സംവിധാനം ചെയ്യുന്നത്. ഗൗരി തമിഴിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത് എങ്കിലും മലയാളിയാണ്. സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറിയ താരമാണ് നിർമ്മൽ പിള്ള.

ജഗമേ തന്തിരം എന്ന തമിഴ് ചിത്രത്തിന് ശേഷം ഐശ്വര്യയും ജോജുവും അഭിനയിക്കുന്ന തമിഴ് സിനിമയാണ് ഇത്. എന്നാൽ ഈ ചിത്രത്തിൽ ഇവർ ഒന്നിച്ചല്ല രണ്ടുപേരും രണ്ട് കഥകളിലായാണ് എത്തുന്നത്. ഇവരെ കൂടാതെ തീജയ് അരുണാസലാം, അർജുൻ ദാസ്, നാദിയ മൊയ്ദു, ദിലീപ് സുബ്ബരായൻ, സനന്ത് തുടങ്ങിയവരും ഈ സിനിമയിൽ അണിനിരക്കുന്നു. ഒ.ടി.ടി റിലീസായി ആമസോൺ പ്രൈമിലൂടെ ഇറങ്ങുന്ന ഈ ചിത്രം ജനുവരി 14-ന് സ്ട്രീം ചെയ്യും.