ആരാധകര് അമ്പലം പണിഞത് വെറുതെ അല്ല..നിധി അഗർവാളിൻ്റെ ഫോട്ടോകൾ വൈറൽ !!

ആരാധകരെ മയക്കി ഹോട്ട് ലുക്കിൽ നടി നിധി അഗർവാൾ .ഏതു തൊഴിൽ മേഖല ആണെങ്കിലും ഒന്നിലധികം കഴിവുകൾ ഉള്ളവർ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അത്തരത്തിൽ പല കഴിവുകളും ഉള്ള നടിയാണ് നിധി അഗർവാൾ . അഭിനയം ,ഡാൻസർ , മോഡൽ, ജിംനാസ്റ്റ് എന്നിങ്ങനെ താരം കഴിവ് തെളിയിച്ച മേഖലകൾ പലതാണ് . സിമ അവാർഡ് അടക്കം നിരവധി അവാർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷനിൽ ബഹുമതി സൂചകമായി താരത്തിന് മെമ്പർ ഷിപ് നൽകിയിട്ടുണ്ട് .


2017 ലാണ് താരം ആദ്യമായി അഭിനയരംഗത്ത് എത്തുന്നത്. തെലുങ്കിലും തമിഴിലുമാണ് താരം സജീവമായി അഭിനയിച്ചു പോരുന്നത്. അഭിനയ മികവുകൊണ്ടും തന്റെ സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം അവസാനമായി ചെയ്ത ചിത്രം ഭൂമി ആണ്.
മുന്ന മിഖായേൽ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം ഈ ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ഒരു സിനിമയിൽ മാത്രമേ ബോളിവുഡിൽ താരം ചെയ്തിട്ടുള്ളു. പിന്നീട് താരം തമിഴിലും തെലുങ്കിലും എത്തിപ്പെട്ടു തുടർന്ന് ആ ഭാഷകളിലെ നിറ സാന്നിധ്യമായി. 2018 ൽ ആയിരുന്നു താരം തെലുങ്കിൽ അഭിനയിച്ചത്. തെലുങ്കിലെ സവ്യ സച്ചി എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ഈശ്വരൻ എന്ന ചിമ്പു ചിത്രമാണ് താരം അഭിനയിച്ച ആദ്യ തമിഴ് ചിത്രം . ഡാൻസർ ആയ താരം ബാല്ലറ്റ്, കതക്, ബെല്ലി ഡാൻസ് എന്നീ വിഭാഗങ്ങളിൽ നല്ല പരിശീലനം നേടിയിട്ടുണ്ട്. മോഡൽ രംഗത്തും താരം സജീവമാണ്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരവും പങ്കെടുത്തിട്ടുണ്ട്. നിലവിലെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിൽ താരവും ഉണ്ട്. 12 മില്യൺ ആരാധകരാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഉള്ളത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഒന്നാണ് താരത്തിന്റെ ഫോട്ടോകൾ.താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി പ്രചരിക്കുന്നത്.പുതിയ ഫോട്ടോകളിൽ സ്റ്റൈലിഷ് ഡ്രസ്സിൽ ഹോട്ടലുക്കിൽ അതി സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.