മിന്നൽ മുരളിയിൽ ഈ രംഗങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ?? പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ രംഗങ്ങൾ.. കാണാം!!

3218

മിന്നൽ മുരളിയിൽ ഈ രംഗങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ?? പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ രംഗങ്ങൾ .ഡിസംബർ 24ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷ സദസ്സിൽ എത്തിയ ടോവിനോ ചിത്രമാണ് മിന്നൽ മുരളി . ഇപ്പോൾ എല്ലാവരുടേയും സംസാര വിഷയമായി മാറിയിരിക്കുകയാണ് ഈ ചിത്രം . സംവിധായകൻ ബേസിൽ ജോസഫിന്റെ കരിയറിലെ ഒരു പൊൻതൂവലായ ഈ ചിത്രത്തിന്റെ എല്ലാ തലവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മലയാളി പ്രേക്ഷകർ ആവേശത്തോടെ വരവേറ്റ ഈ ചിത്രം ഇപ്പോൾ രാജ്യാതിർത്തികൾ കടന്നും മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കുന്നു.


നെറ്റ്ഫ്ലിക്സിന്റെ ടോപ് 10ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത് സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ആണ്. മിന്നൽ മുരളിയിലെ സംവിധായകന്റെ ബ്രില്യൻസ് ഓരോന്നും സാധാ കാഴ്ചക്കാരുടെ മുന്നിലേക്ക് വിശദീകരിച്ച് നൽകുകയാണ് പ്രേക്ഷകരിൽ ചിലർ . സിനിമ കാണുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ വളരെ ഡിറ്റയിലിങ് ആയി സിനിമയിൽ കൊടുത്തിരിക്കുന്ന രംഗങ്ങൾ കണ്ടുപിടിച്ച് വിശദീകരിക്കുകയാണ് ചില സിനിമാപ്രേമികൾ .

സാങ്കൽപിക ഗ്രാമമായ കുറുക്കൻമൂലയും അവിടെ മാത്രം കണ്ടുവരുന്ന ചില ബ്രാൻഡുകളും വാഹനങ്ങളുടെ കെ എം എന്ന രജിസ്ട്രേഷനും തുടങ്ങി ഒട്ടേറെ വ്യത്യസ്തതയാർന്ന കാര്യങ്ങളാണ് ഇവർ ഈ ചിത്രത്തിൽ കണ്ടുപിടിച്ചിരിക്കുന്നത്.
ചിത്രത്തിൽ സാധാരണ കാഴ്ചക്കാർക്ക് മുന്നിലൂടെ ഒരു മിന്നായം പോലെ ശ്രദ്ധിക്കാതെ പോയ ചിത്രത്തിലെ ബ്രില്യൻസായ പലകാര്യങ്ങളും കാര്യങ്ങളും നിരൂപകരായ ചിലർ വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. മിഥുനത്തിലെ സേതുമാധവന്റെ സ്വപ്നമായ ദാക്ഷായണി ബിസ്കറ്റ്, കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ കണ്ട സൽസ മദ്യം എന്നിവയാണ് അതിൽ ചിലത്.
കുറുക്കൻ മൂല എന്ന ഗ്രാമത്തിൽ ചെന്നെത്തുമ്പോൾ അഡിഡാസ് അബിബാസും , പെപ്സി പെസ്പി ആകുന്നതും പ്യുമ പോമ ഒക്കെ ആയി മാറുന്നതാണ് ഇവിടെ ഇവർ കാഴ്ചക്കാർക്കായി വിശദീകരിക്കുന്നത്. ഒരു മിന്നായം പോലെ കടന്നു പോകുന്ന ഇത്തരം കൊച്ചു കാര്യങ്ങൾക്ക് പോലും വിശദീകരണം നൽകുന്നവരുടെ ബ്രില്യൻസും തീരെ കുറവല്ല.