സൂപ്പർ ഹിറ്റായി സൂപ്പർ ശരണ്യയിലെ വീഡിയോ സോങ്ങ്..കാണാം !!

ഹിറ്റായി സൂപ്പർ ശരണ്യയിലെ രണ്ടാമത്തെ ഗാനവും .പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ജനിവരി ഏഴിന് പ്രദർശനത്തിന് എത്തും.ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഉലെടുത്ത ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ . വമ്പൻ കളക്ഷൻ റെക്കോർഡുകളും ഈ ചിത്രം സ്വന്തമാക്കിയിരുന്നു . സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യം ഇല്ലാതെ തന്നെ 50 കോടി എന്ന നേട്ടം കൈവരിച്ച ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ. മാത്രമല്ല വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ സിനിമ കൂടിയായിരുന്നു ഇത്.

നവാഗത സംവിധായകനായിരുന്ന ഗിരീഷ് എ.ഡിയിലുള്ള പ്രതീക്ഷ ആ ഒറ്റ സിനിമ കൊണ്ട് കൂടി. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാകുന്ന സൂപ്പർ ശരണ്യ എന്ന ചിത്രമാണ് ഗിരീഷ് അടുത്തതായി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം . ഈ ചിത്രത്തിന്റെ ട്രെയിലറും ആദ്യ പാട്ടിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ സൂപ്പർ ശരണ്യയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയിരിക്കുകയാണ്. “ശാരു ശാരു ശാരു.. എന്ന ആരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനശ്വരയും അർജുൻ അശോകനും മമിത ബൈജുവുമാണ് ഈ പാട്ടിലെ രംഗങ്ങളിൽ കൂടുതലായും കാണിക്കുന്നത്.

ലിറിക്കൽ വീഡിയോ പോലെയാണ് ഈ ഗാനം ഇറക്കിയിരിക്കുന്നത്. ഇടക്കിടെ സിനിമയിലെ രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദി, മലയാളം വരികളുടെ ഒരു മിക്സ് ആയിട്ടാണ് ഈ ഗാനം . ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ഗാനങ്ങളിൽ എല്ലാം ഒരു വ്യത്യസ്തത കൊണ്ടുവരാൻ ജസ്റ്റിൻ ശ്രദ്ധിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രം ജനുവരി ഏഴിനാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.