ഭീഷ്മ പർവത്തെ കുറിച്ച് സൗബിൻ ഷാഹിർ..വൈറൽ വീഡിയോ !!

മമ്മൂട്ടിയുടെ ഗ്യാങ്‌സ്റ്റർ ത്രില്ലർ ഭീഷ്മപർവ്വത്തിന്റെ റിലീസ് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു ; ആകാംഷാഭരിതരായ ആരാധകർ കാത്തിരിക്കുന്നത് ചിത്രത്തിന്റെ ട്രൈലറിന് വേണ്ടി.മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന കിടിലൻ ഗ്യാങ്‌സ്റ്റർ ത്രില്ലർ ചിത്രമാണ് ഭീഷ്മപർവ്വം . പ്രേക്ഷകർ ഉറ്റു നോക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചു. അമൽ നീരദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ്‌ ബി എന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത അവസാന ചിത്രം . മമ്മൂട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ കൂടാതെ ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത് നവാഗതനായ ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് .

അടുത്ത വർഷം ഫെബ്രുവരി 24-നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . ബിഗ് ബി രണ്ടാം ഭാഗത്തെ പ്രതീക്ഷിച്ച് ഇരുന്ന ആരാധകർക്ക് മുന്നിലേക്ക് അമൽ നീരദ് സമ്മാനിക്കുന്ന കിടിലൻ ത്രില്ലർ സിനിമയാണ് ഭീഷ്മപർവം. ഈ ചിത്രത്തിന്റെ ടൈറ്റിലും മമ്മൂട്ടിയുടെ ആദ്യ ലുക്കും പുറത്തുവിട്ടതോടെ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത് . സംവിധാനവും തിരക്കഥ രചനയും മാത്രമല്ല നിർമ്മാണം നിർവഹിക്കുന്നതും അമൽ നീരദ് .
നാദിയ മൊയ്‌ദു, തബു, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,ലെന, ശ്രിന്ദ, ഫർഹാൻ ഫാസിൽ, ദിലേഷ് പോത്തൻ,കെ.പി.എസ്.സി ലളിത, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, നെടുമുടി വേണു, സുദേവ് നായർ, അബു സലിം, ഹരീഷ് പേരടി തുടങ്ങിയ വൻ താര സന്നാഹം തന്നെ ചിത്രത്തിൽ അണിനിരക്കുന്നു .

സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം . ഓരോ ദിവസം ഓരോന്ന് വീതം എന്ന നിലയിൽ സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ പോസ്റ്ററുകൾ പുറത്തു വിട്ടുകൊണ്ടിരിക്കുന്നുണ്ട് . റിലീസിങ് ഡേറ്റ് അറിഞ്ഞ ആരാധകർ ഇപ്പോൾ ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും വേണ്ടിയാണ് ഇനി കാത്തിരിക്കുന്നത്. മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ചുകൊണ്ട് ഒരു ചിത്രം പുറത്തുവരുന്നത് 14 വർഷത്തിന് ശേഷമാണ് . അതിനാൽ പ്രേക്ഷക പ്രതീക്ഷയും വാനോളമാണ് . വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിരവഹിച്ചിരിക്കുന്നത്.