പെൺകുട്ടികളുടെ കിടിലൻ കഥയുമായി സൂപ്പർ ശരണ്യ ട്രൈലെർ..കാണാം !

നർമ്മരംഗങ്ങൾ നിറഞ്ഞ സൂപ്പർ ശരണ്യയുടെ ട്രൈലർ പുറത്തിറങ്ങി.വീഡിയോ ഏറ്റെടുത്ത് ആരാധകർ.തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി യുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘സൂപ്പർ ശരണ്യ’ . ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. തണ്ണീർ മത്തൻ ദിനങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനാണ് സൂപ്പർ ശരണ്യയിലും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. കീർത്തി എന്ന കഥാപാത്രത്തെ മലയാളിക്ക് സമ്മാനിച്ച അനശ്വരയുടെ ഒരു കിടിലം പ്രകടനം തന്നെയാകും ശരണ്യ എന്ന കഥാപാത്രത്തിൽ കാഴ്ചവയ്ക്കുന്നത്. ഒരു ആർട്സ് കോളേജ് , ഗേൾസ് ഹോസ്റ്റൽ പശ്ചാത്തലത്തിൽ എല്ലാം ഒരുങ്ങുന്ന ഈ ചിത്രം പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ആരാധകരുടെ പ്രതീക്ഷക്കൊത്ത ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും.

അർജുൻ അശോകനാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഖോ ഖോ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറിയ മമിതാ ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അനശ്വരയും മമിതയും ഒപ്പം രണ്ട് സുഹൃത്തുക്കളുമുള്ള , ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഈ അടുത്ത് റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അത് വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. തണ്ണീർ മത്തൻ ദിനങ്ങളിൽ നർമ്മരസമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച നസീലനും സൂപ്പർ ശരണ്യയിൽ വേഷമിടുന്നുണ്ട്. തണ്ണീർ മത്തൽ ദിനങ്ങളിൽ ശ്രദ്ധ നേടിയ മറ്റു ചില താരങ്ങളും സൂപ്പർ ശരണ്യയിൽ അഭിനയിക്കുന്നുണ്ട് എന്നത് ട്രൈലറിൽ നിന്നും വ്യക്തമാണ്.

നർമ്മ രംഗങ്ങൾ നിറഞ്ഞ ട്രെയിലർ കണ്ട് പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ജനുവരി ഏഴിന് ചിത്രം എത്തും . 2 കോടി മുതൽ മുടക്കി 50 കോടിയിൽ അധികം നേടിയ തന്ന ബമ്പർ ഹിറ്റായ തണ്ണീർ മത്തൻ ദിനങ്ങളെക്കാൾ ഒരുപ്പടി മുന്നിൽ നിൽക്കുന്ന ചിത്രമാകും സൂപ്പർ ശരണ്യ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. സൂപ്പർ ശരണ്യ നിർമ്മിച്ചിരിക്കുന്നത് ഷെബിൻ ബേക്കറും സംവിധായകനായ ഗിരീഷും ചേർന്നാണ്.