ഡിഗാമ തമ്പുരാൻ്റെ നിധി കാക്കുന്ന ഭൂതം..ബറോസ് പ്രമോ വീഡിയോ ശ്രദ്ധ നേടുന്നു..!!

സംവിധായകനും നടനും മോഹൻലാൽ തന്നെ .ബറോസ് – നിധി കാക്കുന്ന ഭൂതം എന്ന പുത്തൻ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.മലയാളത്തിലെ സൂപ്പർ സ്റ്റാർ , മഹാനടൻ എന്നീ വിശേഷണങ്ങൾക്ക് അർഹനായ താരമാണ് മോഹൻലാൽ. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിമനോഹരമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് . അതുകൊണ്ട് തന്നെയാണ് മലയാളികൾ നെഞ്ചിലേറ്റിയ മഹാനടനായി താരം മാറിയത് . അഭിനേതാവ് എന്നതിന് പുറമെ ഗായകൻ, നിർമ്മാതാവ്, വിതരണക്കാരൻ, തിയേറ്റർ ആർട്ടിസ്റ്റ് തുടങ്ങിയ മേഖലയിലും താരം തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട് .

ഇനിയിതാ താരം പുതിയൊരു മേഖലയിൽ കൂടി ചുവടുറപ്പിക്കുകയാണ് . മോഹൻലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ആദ്യ ചിത്രമാണ് “ബറോസ് – നിധി കാക്കുന്ന ഭൂതം “എന്ന ഫാൻറ്റസി സിനിമ . സംവിധായകനായ താരം തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും . കഴിഞ്ഞ വർഷം ഷൂട്ടിംഗ് ആരംഭിച്ച് ഈ ചിത്രത്തിന്റെ ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കികൊണ്ടാണ് പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത് .
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ടീസർ ആരാധകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ അപൂർവമായ ഒരു കാഴ്ചയാണ് ടീസറിൽ കാണിച്ചിരിക്കുന്നത് . ഇത് കൂടാതെ ഈ ചിത്രത്തിൽ ബാലതാരമായി എത്തുന്ന ഒരു വിദേശ പെൺകുട്ടിയെയും ടീസറിൽ കാണാം . മിന്നൽ മുരളിയിലെ വില്ലനായി ശ്രദ്ധ നേടിയ ഗുരു സോമസുന്ദരം ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .

ഈ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ ഈ കാര്യം വെളിപ്പെടുത്തിയിരുന്നു.
ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ്, പ്രതാപ് പോത്തൻ എന്നിവർ മാത്രമാണ് മലയാളികളായി എത്തുന്നത് . വിദേശത്ത് നിന്നുള്ള ധാരാളം താരങ്ങളാണ് കൂടുതലായും ചിത്രത്തിൽ ഉള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത് . കോവിഡ് രണ്ടാം തരംഗം വന്നതോടെ ആയിരുന്നു ആദ്യ ചിത്രീകരണം നിർത്തിവച്ചത് . അന്ന് അഭിനയിച്ചവർക്ക് രൂപത്തിൽ വന്ന മാറ്റം സിനിമയെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആദ്യം മുതൽ ആരംഭിച്ചത്.