ഈ കുട്ടികൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല..ആരാധകരുടെ ഇടയിൽ വൈറലായി സൂപ്പർ ശരണ്യയിലെ പുത്തൻ സോങ്ങ് !!

സൂപ്പർ ഹിറ്റായി സൂപ്പർ ശരണ്യയിലെ ഗാനരംഗംസ്കൂൾ വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ഗിരീഷ് എ ഡി യുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. അനശ്വര രാജൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. സ്കൂൾ ലൈഫും പ്രണയവും സൗഹൃദവും നർമ്മവും നിറഞ്ഞ ഈ ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി . സൂപ്പർസ്റ്റാറുകൾ ആരും ഇല്ലാതിരുന്ന , വെറും 2 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടിയെടുത്ത് മികച്ച വിജയം കരസ്ഥമാക്കി . ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനായിരുന്നു .

ഒരു വമ്പൻ ഹിറ്റ് ചിത്രം സമ്മാനിച്ചതോടെ ഗിരീഷ് എ.ഡി എന്ന സംവിധായകനിൽ ഏറെ പ്രതീക്ഷയാണ് വച്ചുപുലർത്തുകയാണ് പ്രേക്ഷകർ . അനശ്വര രാജൻ തന്നെയാണ് ഗിരീഷിന്റെ രണ്ടാമത്തെ ചിത്രമായ “സൂപ്പർ ശണ്യ ” യിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
പ്രേക്ഷക പ്രതീക്ഷകൾക്ക് ഊന്നൽ നൽകികൊണ്ട് ഇപ്പോഴിതാ ഈ സിനിമയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. “അശുഭ മംഗളക്കാരി” എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തത് . ചിത്രത്തിൽ സൂപ്പർ ശരണ്യയായി അനശ്വര രാജനാണ് അഭിനയിക്കുന്നത് . കോളേജ്, ഹോസ്റ്റൽ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് സൂപ്പർ ശരണ്യ എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

മമിത ബൈജു, അർജുൻ അശോകൻ, നസ്ലെൻ എന്നീ സുപരിചിതരായ താരങ്ങളും ഈ ചിത്രത്തിൽ ആണി നിരക്കുന്നു . കൂടാതെ നിരവധി പുതുമുഖ താരങ്ങളെയും ചിത്രം പരിചയപ്പെടുത്തുന്നുണ്ട് . പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഗാനരംഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . സിനിമയും ഇത്തരം നർമ്മംഗങ്ങളാൽ സമ്പന്നമായിരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. റിപോർട്ടുകൾ പ്രകാരം ഈ സിനിമ ജനുവരി ഏഴിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ സാധിച്ചത്.