ഇത്തിക്കര പക്കി സ്റ്റൈലിൽ റിമ കല്ലിങ്കൽ.കൂടുതൽ ചിത്രങ്ങൾ കാണാം !!

മോഹൻലാലിന്റെ ഇത്തിക്കര പക്കി സ്റ്റെലിൽ നടി റിമ കല്ലിങ്കൽ ; താരത്തിന്റെ മാമാങ്കം എന്ന ഡാൻസ് സ്കൂളിന്റെ ഒരു പ്രോമോ ഷൂട്ടിന് വേണ്ടിയാണ് താരം ഈ സ്റ്റെലിൽ പ്രത്യക്ഷപ്പെട്ടത്.നിവിൻ പൊളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. സിനിമയിലെ നായകനെ വെല്ലുന്ന പ്രകടനങ്ങൾ കാഴ്ച്ചവച്ച് അഭിനയിച്ച പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്ത കഥാപാത്രമായിരുന്നു കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി. ഇത്തിക്കര പക്കിയായി ഈ ചിത്രത്തിൽ അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു .

മോഹൻലാലിന്റെ ഇത്തിക്കര പക്കിയായിയുള്ള സ്റ്റിൽ ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ പുറത്തുവിട്ടിരുന്നു . ഇത്തിക്കര പക്കിയുടെ ആദ്യ സ്റ്റിൽ ഒരു തെങ്ങിന്റെ തടിയിൽ കാല് പൊക്കി വച്ച് കൈ കെട്ടി നിൽക്കുന്ന ചിത്രമായിരുന്നു . ആ സമയത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു അത് . ശരിക്കും അസാമാന്യ മെയ്‌ വഴക്കമുള്ളവർക്ക് മാത്രമേ അത്തരത്തിൽ ചെയ്യാൻ പറ്റുകയുള്ളു എന്നെല്ലാമായിരുന്നു അന്ന് ലഭിച്ചിരുന്ന കമന്റുകൾ .
മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ഇത്തിക്കര പക്കി എന്ന വേഷത്തിൽ എത്തുന്ന ഒരു സിനിമ വരണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇപ്പോൾ മോഹൻലാലിന്റെ ഇത്തിക്കര പക്കി സ്റ്റൈലിൽ നിൽക്കുന്ന നടി റിമ കല്ലിങ്കളിന്റെ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് .

താരത്തിന്റെ മാമാങ്കം എന്ന ഡാൻസ് സ്കൂളിന്റെ ഒരു പ്രോമോ ഷൂട്ടിന് വേണ്ടിയാണ് റിമ അത്തരത്തിൽ ഒരു പോസിൽ എത്തിയത് .
താരം ഈ ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത് താരത്തിന്റെ മാമാങ്കം ഡാൻസ് കമ്പനിയുടെ പേജിലാണ് . ശരിക്കും മോഹൻലാലിന്റെ ഇത്തിക്കര പക്കി സ്റ്റെലിനെ ഓർമ്മിക്കുന്ന രീതിയിലുള്ള ഒരു ഫോട്ടോയാണിത് . ഇത് കൂടാതെ ഒട്ടേറെ മനോഹരമായ വേറെയും പോസിലുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അടുത്തിടെയാണ് റിമ അഭിനയിച്ച തമിഴ് സിനിമ ഒ.ടി.ടി പ്ലാറ്റഫോമിൽ റിലീസായത്. നടി, നർത്തകി എന്ന നിലയിൽ ശ്രദ്ധ നേടിയ നടി ഇപ്പോൾ ഒരു നിർമ്മാതാവ് കൂടിയാണ് .