യുവാക്കളെ കൈയ്യിലെടുത്ത് അജഗജാന്തരം. ചിത്രം ഒരു ക്ലീൻ ആക്ഷൻ എൻ്റർടെയ്നർ എന്ന് പ്രേക്ഷക പ്രതികരണം..

200

യുവാക്കളെ കൈയ്യിലെടുത്ത് അജഗജാന്തരം. ചിത്രം ഒരു ക്ലീൻ ആക്ഷൻ എൻ്റർടെയ്നർ എന്ന് പ്രേക്ഷക പ്രതികരണം .ആന്റണി വർഗീസ് പ്രധാന വേഷത്തിൽ എത്തിയ പുതിയ ചിത്രം അജഗജാന്തരമാണ് ഇന്ന് കേരളത്തിലുട നീളമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്തു. യുവ പ്രേക്ഷകർ ആകംഷയോടെയും ആഹ്ലാദത്തോടെയുമാണ് ഈ ചിത്രത്തെ വരവേറ്റത് . മാസ്സ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രം യുവത്വങ്ങൾക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചു . വമ്പൻ വരവേൽപ്പാണ് യുവ പ്രേക്ഷകർ ഇപ്പോൾ ഈ ചിത്രത്തിന് നൽകുന്നത്. യുവാക്കൾക്ക് വേണ്ട എല്ലാ ചേരുവകളും നിഞ്ഞെതാണ് ഈ ചിത്രം എന്നതാണ് ഇതിന്റെ പ്രത്യേകത. അടിച്ചു പൊളി ഗാനങ്ങളും , കോരി തരിപ്പിക്കുന്ന ബിജിഎംനൊപ്പം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, തകർപ്പൻ ഡയലോഗുകളും നിറഞ്ഞ പക്കാ മാസ്സ് ചിത്രം . യുവാക്കളുടെ വൻ കയ്യടി നേടിയെടുത്ത് മുന്നേറുകയാണ് ചിത്രം . ഏറെ കാലത്തിനു ശേഷം തീയേറ്ററിൽ ഒരു ഉത്സവ പ്രതീതി സൃഷ്ടിക്കാൻ നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയ ഒള്ളുള്ളേരു എന്ന ഗാനത്തിനു സാധിച്ചു എന്നതും എടുത്തു പറയണം. ഈ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ യുവാക്കൾക്കിടയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണം ; ചിത്രം ഒരു ക്ലീൻ ആക്ഷൻ എൻ്റർടെയ്നർ ആണ് എന്നതായിരുന്നു.

പൂരം നടക്കുന്ന ഒരു ഗ്രാമത്തിന്റെ ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും , പിന്നീട് ഒരു 24 മണിക്കൂറിനുള്ളിൽ അവിടെ അരങ്ങേറുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ഈ ചിത്രത്തിൻ്റെ കഥ. കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകൾ വന്നതോടെ ചിത്രീകരണ സമയത്ത് തന്നെ ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ ഒരു ചർച്ച വിഷയമായി നിറഞ്ഞു നിന്നിരുന്നു. ഗംഭീര ആക്ഷൻ രംഗങ്ങളുമായി തന്നെയാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. അജഗജാന്തരം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രമാണ് . ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ചിത്രത്തിൽ ആൻ്റണിയെ കൂടാതെ അർജുൻ അശോകൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് . ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ.