മിന്നൽ മുരളിയുടെ പവറിന് കൂടെ യുവരാജും..വീഡിയോ വൈറൽ !!

സൂപ്പർ ഹീറോ മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്ത് സൂപ്പർ ക്രിക്കറ്റ് താരം യുവരാജ് സിങ്.മലയാള സിനിമാ ചരിത്രത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് ബേസിൽ ജോസഫ് അണിയിച്ചൊരുക്കുന്ന മിന്നൽ മുരളി . ചിത്രത്തിൽ മിന്നൽ മുരളി ആയി വേഷമിടുന്നത് നടൻ ടൊവിനോ തോമസ് ആണ് . ഈ ചിത്രം ഡിസംബർ 24 ന് ഉച്ചയ്ക്ക് 1.30 മുതൽ ഓൺലൈൻ ഫ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്യും.

ആദ്യമായി ഇറങ്ങുന്ന സൂപ്പർ ഹീറോ ചിത്രത്തെ വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആയതു കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തപ്പോൾ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പല പ്രെമോഷൻ വീഡിയോസും ചിത്രത്തിന്റെ ഭാഗമായി പുറത്തുവിട്ടിരുന്നു . അത്തരത്തിൽ പുറത്തിറങ്ങിയ ഒരു പുത്തൻ പ്രൊമോഷൻ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഖാലിയുമൊത്തുള്ള പ്രെമോഷൻ വീഡിയോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിന്നൽ മുരളിയുടെ ശക്തി ടെസ്റ്റ് ചെയ്യാൻ എത്തിയ കഥാപാത്രമായാണ് ഗ്രേറ്റ് ഖാലിയെ വീഡിയോയിൽ അവതരിപ്പിച്ചത് . എന്നാൽ ശക്തി ടെസ്റ്റ് പാസായ മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടത്.

യുവരാജ് സിങ് ആണ് മിന്നൽ മുരളിയുടെ സ്പീഡ് ടെസ്റ്റ് നടത്തുന്നത് . ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ യുവി എത്തിയ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ഒട്ടേറെ കാഴ്ച്ചക്കാരെ നേടിയെടുത്തത്.ഹരിശ്രീ അശോകൻ , അജുവർഗീസ് , ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട് . മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരുങ്ങുന്ന ഈ സൂപ്പർ ഹീറോ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലോകം.