റിലീസിനൊരുങ്ങി ജോജു ജോർജിന്റെ മധുരം..ട്രൈലെർ കാണാം !!

റിലീസിനൊരുങ്ങി ജോജു ജോർജിന്റെ മധുരം.അഹമ്മദ് കബീർ സംവിധാനം ചെയ്ത ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മധുരം . പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ഈ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രം നാളെയാണ് ഒറ്റിറ്റി റിലീസ് വഴി പ്രേക്ഷക സദസ്സിൽ എത്തുന്നത് . ഒറ്റിറ്റി പ്ലാറ്റ്‌ഫോം ആയ സോണി ലൈവ് വഴിയാണ് ഈ ചിത്രം പുറത്തു വരുന്നത്. മലയാളത്തിന്റെ പ്രിയ നടൻ നടൻ ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രം, നിർമ്മിക്കുന്നതും.ജോജു ജോർജ് തന്നെയാണ് .

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് . ഇതിനോടകം ഈ ചിത്രത്തിന്റെ രണ്ടു ട്രൈലെറുകളും അതുപോലെ ഒരു വീഡിയോ സോങ്ങും പുറത്തുവന്നിരുന്നു . വളരെ രസകരവും പ്രണയം നിറഞ്ഞതും ഒപ്പം വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയതുമായ ഒരു ചിത്രമായിരിക്കും മധുരം എന്നാണ് പുറത്തിറങ്ങിയ ടൈലറും വീഡിയോ ഗാനവും നൽകുന്ന സൂചന . ഗാനമേ എന്ന് ആരംഭിക്കുന്ന ഇതിലെ വീഡിയോ ഗാനം സൂരജ് സന്തോഷ്, നിത്യ മാമൻ എന്നിവർ ചേർന്നാണ് ആലപിച്ചത് . ഈ ഗാനം സൂപ്പർ ഹിറ്റായിരുന്നു.

അഹമ്മദ് കബീർ കഥ രചിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് . ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസ് ആണ് . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മഹേഷ് ഭുവനേന്ദു ആണ് . ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം പകർത്തിരിക്കുന്നത് . ജോജുവിനെ കൂടാതെ ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.