സാന്താ ക്ലോസ്സായി അമേയ മാത്യു..ചിത്രങ്ങൾ കാണാം !!

ലേഡി സാന്ത ക്ലോസ് വേഷത്തിലുള്ള നടി അമേയയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നു.ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ അമേയ അഭിനയിച്ചിട്ടുള്ളു , അതും ചെറിയ ചെറിയ വേഷങ്ങൾ മാത്രം . എന്നിട്ടും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് അമേയ . മോഡൽ കൂടിയായ താരം വ്യത്യസ്തവും ഗ്ലാമറസുമായ ഫോട്ടോഷൂട്ടുകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയെടുത്തതും ആവാം .

കരിക്ക് എന്ന ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ കമ്പനിയുടെ ഒരു വീഡിയോയിൽ അഭിനയിച്ച ശേഷമാണ് അമേയ എന്ന താരത്തെ മലയാളി പ്രേക്ഷകർ ആദ്യമായി തിരിച്ചറിയുന്നത്. ആ വീഡിയോ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തതോടെ സോഷ്യൽ മീഡിയയിൽ അമേയയ്ക്ക് ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു . അതിന് പിന്നാലെ താരത്തിന്റെ ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു .


ആട് 2, ദി പ്രീസ്റ്റ്, തിമിരം, വുൾഫ് തുടങ്ങിയവയാണ് അമേയ അഭിനയിച്ച ചിത്രങ്ങൾ . ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധക മനം കീഴാക്കിയ താരം ഇപ്പോഴിതാ തന്റെ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് . ഈ തവണ അമേയ ലേഡി സാന്ത ക്ലോസ് വേഷത്തിലാണ് സ്പെഷ്യൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് . ഹരി കൃഷ്ണൻ എസ് പിള്ളയാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് .
പതിവ് പോലെ തന്നെ താരത്തിന്റെ അടിപൊളി ക്യാപ്ഷനോടു കൂടിയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത് . ”