അമ്മയുടെ മീറ്റിങ്ങിന് ഗ്ലാമർ വേഷങ്ങളിൽ പ്രിയതാരങ്ങൾ..വീഡിയോ കാണാം !!

മമ്മൂട്ടിക്കൊപ്പം ഫോട്ടോസ് എടുത്ത് താരസുന്ദരിമാർ.എ.എം.എം.എയുടെ ജനറൽ ബോഡി മീറ്റിങ്ങിന് എത്തിയ താരസുന്ദരിമാർ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു .ഈ കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ താരസംഘടനയായ എ.എം.എം.എയുടെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്ങുമെല്ലാം നടന്നത് . മലയാള സിനിമയിൽ ഇപ്പോൾ സജീവമായവരും അല്ലാത്തവരുമായി ഒട്ടേറെ നാരങ്ങളാണ് ഈ ചടങ്ങിനായി അണിനിരന്നത് . ആഡംബര കാറുകളിൽ വന്നിറങ്ങുന്ന താരങ്ങളുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . എന്നാൽ ഇപ്പോൾ മറ്റൊന്നു കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ് . താരങ്ങൾ മറ്റ് സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധനേടുന്നത്.

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ കൂടെ നിന്ന് ഫോട്ടോസ് എടുക്കാനാണ് താരസുന്ദരിമാരിൽ ഭൂരിഭാഗം പേരും ശ്രമിച്ചിരിക്കുന്നത്. എല്ലാവർക്കും മമ്മൂക്കയെ മതിയെന്നാണ് ചിത്രങ്ങൾക്ക് താഴെ വന്ന മമ്മൂട്ടി ആരാധകരുടെ കമന്റുകൾ. എന്നാൽ സൂപ്പർസ്റ്റാർ മമ്മൂക്ക മാത്രമല്ല സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും ചിത്രങ്ങൾ എടുക്കാൻ ചില താരങ്ങൾ എത്തിയിരുന്നു.
താരസുന്ദരിമാരായ കീർത്തി സുരേഷ്, മിയ, കൃഷ്ണപ്രഭ, പ്രിയങ്ക നായർ, വാണി വിശ്വനാഥ്, വിദ്യ വിനുമോഹൻ, ജയശ്രീ ശിവദാസ്, മഞ്ജു പിള്ള, സ്വാസിക, ജ്യോതി കൃഷ്ണ, രാധിക, ദേവി ചന്ദന, എന്നിവർ മമ്മൂട്ടിക്ക് ഒപ്പം നിന്നെടുത്ത ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു . അമ്മയുടെ പ്രസിഡന്റ് ആയതുകൊണ്ടും അതുപോലെ ധാരാളം തിരക്കുകൾ ഉണ്ടായതുകൊണ്ടും ആണ് പല താരങ്ങൾക്കും മോഹൻലാലിനൊപ്പം നിന്ന് ഫോട്ടോസ് എടുക്കാൻ സാധിക്കാഞ്ഞത് .
എന്നിരുന്നാലും ചില താരങ്ങൾക്ക് മോഹൻലാലിനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനുമുള്ള അവസരം ലഭിച്ചു. മോഹൻലാൽ , മമ്മൂട്ടി എന്നീ സൂപ്പർ സ്റ്റാറുകള കൂടാതെ മലയാളത്തിലെ യുവ താരനിരയിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം നിന്നും ചിലർ ഫോട്ടോസ് എടുത്തിരുന്നു. ഇത്തവണ വോട്ടിങ്ങിലൂടെ അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ വമ്പൻവിജയം നേടി മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവർ എ.എം.എം.എ യുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.