മഴവിൽ പോലെ കളറായി മാളവിക..ഫോട്ടോഷൂട്ട് വീഡിയോ കാണാം !

ആരാധക മനം കവർന്ന് നടി മാളവിക മേനോൻ.റിസോർട്ടിൽ നിന്നുള്ള താരത്തിന്റെ വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുന്നു.പുതുമുഖ താരങ്ങൾ സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുമ്പോൾ അവരിൽ ചിലരെ പഴയകാല നടിയെ പോലെയുണ്ട് എന്നൊക്കെ പറയുന്നത് സർവ്വ സാധാരണമാണ് . അനു സിത്താരയുടെ ഫോട്ടോ കാണുമ്പോൾ പലരും നടി കാവ്യാ മാധവനോട് താരത്തെ ഉപമിക്കുന്നത് ഒക്കെ നമ്മൾ കണ്ടിട്ടുള്ളതാണ് . മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ നല്ല ചിത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് മാളവിക മേനോൻ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം കൂടിയാണ് മാളവിക . ഈ കഴിഞ്ഞ ദിവസം താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. അതിരപ്പള്ളി ഗ്രീൻ ട്രീസ് എന്ന റിസോർട്ടിൽ വച്ച് താരം എടുത്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .

നീലയും പച്ചയും കലർന്ന സാരിയിൽ ആരാധക മനം കവരുന്ന ലുക്കിലാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് .
ജിഷ്ണു മുരളി എന്ന ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ ഈ വീഡിയോ പകർത്തിയിട്ടുള്ളത്.മാളവികയെ കാണാൻ നടി ഹണി റോസിനെ പോലെയുണ്ടെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് . ആ ആരാധക കമന്റിന് താരം ലൈക്കും കൊടുത്തിട്ടുണ്ട്. സാരി നന്നായി ചേരുന്നുണ്ട് എന്നായിരുന്നു കൂടുതലായി വന്ന കമന്റ് . മാളവികയ്ക്ക് മേക്കപ്പ് ചെയ്ത് കൊടുത്തിരിക്കുന്നത് അശ്വതി വിപുൽ ആണ് . അഞ്ജലി ഡിബിനാണ് താരത്തിന്റെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാള സിനിമ രംഗത്തേക്ക് കടന്നുവരുന്നത് . ഈ അടുത്തിടെ ഇറങ്ങിയ ഒട്ടേറെ ചിത്രങ്ങളിലും മാളവിക എന്ന നായികയുടെ സാന്നിധ്യം ഉണ്ടായിരുന്നു . പൊറിഞ്ചു മറിയം ജോസ്, ജോസഫ്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ മാളവിക ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ എത്തി . മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ആറാട്ടാണ് മാളവികയുടെ അടുത്ത ചിത്രം.