പ്രേക്ഷക ശ്രദ്ധ നേടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്..വീഡിയോ കാണാം !!

പ്രേക്ഷക ശ്രദ്ധ നേടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.സിനിമയിലെ ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വരികയും പിന്നീട് തന്റേതായ കഴിവുകൊണ്ട് ഒരുപാട് നായിക വേഷങ്ങളെ അവതരിപ്പിക്കാനും കഴിഞ്ഞ മലയാളത്തിന്റെ പ്രിയ നടിയാണ് അനുശ്രീ. കാലികപ്രസക്തിയുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പേക്ഷക പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ . തന്റെ സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചു .

2012 ൽ സിനിമലോകത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാവുകയും സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ ഒന്നിക്കുന്നതിനുള്ള ഭാഗ്യവും ലഭിച്ചു . തന്റെ മികച്ച പ്രകടനം കൊണ്ട് സിനിമാലോകത്തെ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീ എന്ന താരത്തിന് സാധിച്ചു.
സിനിമയിലേതു പോലെതന്നെ സോഷ്യൽമീഡിയയിലും താരം നിറ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട് . സാരിയിലും മറ്റ് നാടൻ വേഷങ്ങളി പ്രത്യക്ഷപ്പെടുന്ന ശാലീന സുന്ദരിയായ താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.

മില്യൺ കണക്കിന് ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായുള്ളത്. ഇൻസ്റ്റാഗ്രാമിൽ അവസാനമായി താരം പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പ്രശസ്ത സംവിധായകൻ ലാൽ ജോസ് സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ അനുശ്രീയുടെ പ്രകടനം കണ്ടു ഇമ്പ്രെസ്സ് ആവുകയും തന്റെ ചിത്രത്തിലേക്ക് ഒരു വേഷം താരത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ഡയമണ്ട് നെക്ലൈസ് എന്ന ലാൽ ജോസ് ചിത്രത്തിൽ അനുശ്രീ കലാമണ്ഡലം രാജശ്രീ ആയി മാറി .ആദ്യ സിനിമയിലെ താരത്തിന്റെ കഥാപാത്രവും മികച്ച പ്രകടനവ പ്രേഷക ശ്രദ്ധ നേടി . അതിന് ശേഷം ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി. നായിക വേഷങ്ങളിൽ താരം തിളങ്ങി.

ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുര രാജ, പ്രതി പൂവൻകോഴി, മൈ സാന്താ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു . ജിത്തു ജോസഫിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന മോഹൻലാൽ ഉണ്ണിമുകുന്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തി പുറത്തിറങ്ങാൻ പോകുന്ന ട്വൽത്ത് മാൻ ആണ് താരത്തിന്റേതായി ഇറങ്ങാൻ കാത്തിരിക്കുന്ന പുത്തൽ ചിത്രം.