ക്യൂട്ട് ലുക്കിൽ പ്രേക്ഷക ശ്രദ്ധ നേടി നടി നിത്യാ മേനോൻ. ഇൻസ്റ്റഗ്രാമിലെ താരത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു..

ആകാശഗോപുരം എന്ന മോഹൻലാൽ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നിത്യ മേനോൻ. ആസിഫ് അലി, നിഷാൻ തുടങ്ങിയവർക്ക് ഒപ്പം അപൂർവരാഗം എന്ന സിനിമയിൽ നായികയായി അഭിനയിച്ച ശേഷമാണ് നിത്യ എന്ന നടിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് . ഒരു കുട്ടിത്തം പലപ്പോഴും നിത്യയുടെ അഭിനയത്തിൽ പ്രേക്ഷകർക്ക് ഫീൽ ചെയ്യാറുണ്ട് . അതുകൊണ്ട് ആകാം ഒട്ടേറെ ആരാധകരുള്ള താരമായി നിത്യ മാറിയത് . തമിഴ് താരം പ്രഭുദേവയ്ക്ക് ഒപ്പമുള്ള ഉറുമിയിലെ ചിമ്മി ചിമ്മി എന്ന ഗാനവും അതിലെ താരത്തിന്റെ അഭിനയവും മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്തത് ആണ് . അൻവർ, വയലിൻ, തത്സമയം ഒരു പെൺകുട്ടി, ബാംഗ്ലൂർ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ മലയാള സിനിമകളിലൂടെ താരം ഏറെ പ്രേക്ഷക പ്രീതി നേടി .

മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും ഒരു ഹിന്ദി ചിത്രത്തിലും നിത്യ എന്ന അഭിനേത്രി തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
സൂപ്പർഹിറ്റ് ആയി മാറിയ നിരവധി തമിഴ് , തെലുങ്ക് ചിത്രങ്ങളിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം അവരുടെ നായികയായി നിത്യ തിളങ്ങി. നിത്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും അവസാന തെലുങ്ക് സിനിമയാണ് സ്കൈലാബ് എന്നത് . ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് ഡിസംബർ നാലിനായിരുന്നു . നിത്യയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

നിത്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നിത്യ തൻവയുടെ ഡിസൈനിലുള്ള വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത് . കേശവ കർത്തനാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് പി.ജെയും സ്റ്റൈലിംഗ് നിരവഹിച്ചിരിക്കുന്നത് സന്ധ്യയുമാണ് .