റാണ ദഗുബാട്ടിക്ക് ജന്മദിന ആശംസകൾ അറിയിച്ച് അണിയറ പ്രവർത്തകർ. സമ്മാനിച്ചത് ഭീംല നായകിന്റെ ടീസർ വീഡിയോ..Watch IT

റാണ ദഗുബാട്ടിക്ക് ജന്മദിന ആശംസകൾ അറിയിച്ച് അണിയറ പ്രവർത്തകർ. സമ്മാനിച്ചത് ഭീംല നായകിന്റെ ടീസർ വീഡിയോ.പോയവർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ബിജു മേനോനും പൃഥ്വിരാജും തകർത്ത് അഭിനയിച്ച അയ്യപ്പനും കോശിയും. അന്തരിച്ച സംവിധായകൻ സച്ചിയുടെ സംവിധാന മികവിൽ ഉടലെടുത്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ബിജു മേനോൻ , പൃഥ്വിരാജ് എന്നിവർ ആയിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളെ മനോഹരമാക്കി തീർത്തത് . സച്ചി എന്ന അതുല്യ പ്രതിഭയുടെ സംവിധാന മികവും പൃഥ്വിരാജ്, ബിജു മേനോൻ കൂട്ടുകെട്ടിന്റെ മനോഹാരിതയും നിറഞ്ഞപ്പോൾ ആ ചിത്രം പ്രേക്ഷകർക്ക് മികച്ച ഒരു അനുഭൂതി പകർന്നു .


ചിത്രം പ്രേക്ഷകരിൽ ഓളം സൃഷ്ടിച്ചതോടെ റീമേക്ക് അവകാശത്തിനായി അന്യഭാഷകളിൽ നിന്ന് ആളുകൾ എത്തികൊണ്ടേ ഇരുന്നു. നടൻ പവൻ കല്യാണിന് പ്രധാന വേഷം നൽകി കൊണ്ട് ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങി . കേന്ദ്രകഥാപാത്രങ്ങളായ അയ്യപ്പൻ നായരുടേയും കോശി കുര്യന്റെയും കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി മലയാളത്തിലെ ടൈറ്റിൽ പുറത്തു വന്നപ്പോൾ പവൻ കല്യാണിന്റെ കഥാപാത്ര പേരുമാത്രമായി തെലുങ്കിൽ ടൈറ്റിൽ ചുരുങ്ങി.
ഭീംല നായക് എന്നാണ് തെലുങ്ക് ചിത്രത്തിന്റെ പേര്. പേരിൽ മാറ്റം വന്നെങ്കിലും മലയാള കഥയിൽ നിന്ന് ഏറെ വ്യത്യസ്തമല്ല തെലുങ്ക് പതിപ്പ് എന്നാണ് റിപ്പോർട്ടുകൾ . മലയാള ചിത്രത്തിലെ അയ്യപ്പൻ നായരുടെ റോളിലാണ് പവൻ തെലുങ്കിൽ എത്തുന്നത്. ആ കഥാപാത്രത്തെ വ്യക്തമാക്കിയിട്ടും പൃഥ്വിരാജ് അവതരിപ്പിച്ച കോശിയെ അവതരിപ്പിക്കുന്നത് ആരാണെന്ന് വ്യക്തമായിരുന്നില്ല . പല ഊഹാപോഹങ്ങളും ഈ കഥാപാത്രത്തെ ചൊല്ലി പുറത്തുവന്നിരുന്നു.

അവസാനം പുറത്തുവന്ന പേരായിരുന്നു ബാഹുബലിയിലെ വില്ലൻ റാണ ദഗുബാട്ടിയായിരിക്കും ഈ വേഷം അവതരിപ്പിക്കുന്നത് എന്ന് . കോശി കുര്യൻ എന്ന വേഷം തെലുങ്കിൽ ‘ഡാനിയേൽ ശേഖർ’ എന്ന കഥാപാത്രത്തിൽ ആണ് എത്തുന്നത്. ഇപ്പോഴിത അണിയറ പ്രവർത്തകർ ഒരു ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡാനിയേൽ ശേഖറിന് ജന്മദിനം ആശംസിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ ഈ ഒരു ടീസർ സമ്മാനിച്ചത് . റാണ ദഗുബാട്ടി തന്റെ 37 ജന്മദിനം ആണ് ആഘോഷിച്ചത്.