പ്രിയ വാര്യരുടെ പുത്തൻ ചിത്രങ്ങളിൽ കണ്ണുടക്കി സോഷ്യൽ മീഡിയ..ഫോട്ടോകൾ കാണാം !!

വൈറലായി നടി പ്രിയ വാര്യരുടെ ചിത്രങ്ങൾ .താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.സോഷ്യൽ മീഡിയയിലൂടെ ഒരു ഗാനരംഗം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞ താരമാണ് നടി പ്രിയ വാര്യർ. ഒരു കണ്ണിറുക്കൽ രംഗം കൊണ്ട് യുവ ഹൃദയങ്ങളിൽ കയറി കൂടിയ ഈ നടിയെ അറിയാത്തവർ വിരളമാണ്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുപാട് യുവതാരങ്ങളെ അണിനിരത്തി ചെയ്ത ചിത്രമാണ് ഒരു അടാർ ലവ് . ഈ സിനിമയിലെ ഗാനത്തിലൂടെ ഒരുകണ്ണിറുക്കൽ രംഗത്തിലൂടെയാണ് പ്രിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് .
ആ ഗാനത്തിലെ കണ്ണിറുക്കൽ രംഗം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ പ്രിയയെ ആളുകൾ ശ്രദ്ധിക്കുകയും അന്വേക്ഷിക്കുകയും ചെയ്തതോടെ ലോകമെമ്പാടും അറിയപ്പെടുന്ന വൈറൽ താരമായി മാറി പ്രിയ .

ആരംഭത്തിലുള്ള പ്രിയ അല്ല ഇപ്പോൾ ആളാകെ മാറിപ്പോയി . ആദ്യ സിനിമയിൽ പ്രിയ വാങ്ങിയ പ്രതിഫലത്തിന്റെ പത്തിരട്ടിയാണ് ഇന്ന് ഈ താരസുന്ദരി വാങ്ങുന്ന പ്രതിഫലം. മലയാള സിനിമയിലെ അഭിനയത്തിന് ശേഷം തെലുങ്ക്, ബോളിവുഡ് സിനിമകളിലും താരം ശ്രദ്ധിക്കപ്പെട്ടു.
ഒട്ടേറെ ആരാധകർ ഇതിനോടകം താരത്തിന് ലഭിച്ചു എങ്കിലും അതുപോലെ തന്നെ ഹേറ്റേഴ്‌സും താരത്തിന് കൂടുന്നുണ്ടായിരുന്നു. ചില അഭിമുഖങ്ങളിൽ താരത്തിന്റെ അഭിപ്രായങ്ങളെ ചൂണ്ടികാണിച്ച് ട്രോളുകൾ വരികയും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു താരത്തിന് . എന്നാൽ അതുകൊണ്ട് ഒന്നും കുറയുന്നതായിരുന്നില്ല പ്രിയയുടെ ജനപ്രീതി . സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായി തന്നെ പ്രിയ നിലനിന്നു .

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശുദ്ധേയമാകുന്നത് .പ്രിയ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് “എന്റെ തിളക്കം നിങ്ങളുടെ കണ്ണുകളെ പൊള്ളിക്കുന്നുണ്ടോ?” എന്ന ക്യാപ്ഷനോടു കൂടിയാണ് . താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അജയ് കടമാണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സഞ്ജയ് ആണ് . പ്രിയയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത് അമിത് താക്കൂറാണ്.