ഹൃദയം കീഴടക്കി ഒണക്ക മുന്തിരി സോങ്ങ്..വീഡിയോ കാണാം !!

വീണ്ടും സോഷ്യൽ മീഡിയ കീഴടക്കാൻ ഹൃദയത്തിലെ പുതിയ ഗാനം.വിനീത് ശ്രീനിവാസനും ഭാര്യയും ചേർന്ന് ആലപിച്ച ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.മരക്കാർ എന്ന സിനിമയെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായവും ഉയർന്നിരുന്നു. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റീവ് ആയി സംസാരിച്ചത് പ്രണവിന്റെ അഭിനയത്തെ കുറിച്ചായിരുന്നു. എല്ലാ പ്രേക്ഷകരും ഒരേ സ്വരത്തിൽ മികച്ച അഭിപ്രായം പറഞ്ഞത് പ്രണവിന്റെ അഭിനയത്തെ പറ്റിയായിരുന്നു . അത്രയും പ്രശംസാർഹമായ പ്രകടനമായിരുന്നു പ്രണവ് സിനിമയിൽ കാഴ്ചവച്ചത്. കല്യാണിയായിരുന്നു പ്രണവിന്റെ നായികയായി എത്തിയത് .

പ്രണവ് കല്യാണി താര ജാഡികൾ വീണ്ടും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ . വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷക ഈ മോഹം യാഥാർഥ്യമാക്കുകയാണ് . മരക്കാർ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഹൃദയത്തിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ആ ഗാന രംഗത്തിലെ പ്രണവിന്റെ മികച്ച പ്രകടനത്തെ കുറിച്ച് ഓരോ പ്രേക്ഷകരും എടുത്തു പറഞ്ഞിരുന്നു.ദർശന എന്ന വീഡിയോ ഗാനമായിരുന്നു ചിത്രത്തിലേതായി ആദ്യം പുറത്തുവിട്ടത് . ആ ഗാനരംഗത്തിൽ പ്രണവും നടി ദർശന രാജേന്ദ്രനും ആയിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് ഈ ചിത്രത്തിലെ ആദ്യ ടീസർ റിലീസ് ചെയ്യുകയും അതിൽ പ്രണവും കല്യാണിയും ദർശനയെയും തുല്യ പ്രധാന്യത്തിൽ കാണിക്കുകയും ചെയ്തിരുന്നു . ഇപ്പോൾ പുതിയതായി ചിത്രത്തിലെ ഒണക്ക മുന്തിരി എന്ന പാട്ട് പുറത്തിറങ്ങിയിക്കുകയാണ്. ഈ ഗാനരംഗത്തിൽ പ്രണവും കല്യാണിയും ആണ് അഭിനയിച്ചിരിക്കുന്നത് .
ലെറിക്കൽ വീഡിയോ ആയി പുറത്തിറങ്ങിയ ഗാനത്തിലെ ചില സീനുകളിൽ ഈ താരജോഡികളെയും ഉൾപ്പെടുത്തിയിടുണ്ട്. ആ സീനുകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രണവിന്റെയും കല്യാണിയുടെയും ക്യൂട്ട് പ്രണയ രംഗങ്ങളാണ് എന്ന വസ്തുത എടുത്തു പറയേണ്ടതാണ് . ദർശന എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായതുപ്പോലെ ഈ ഗാന രംഗവും ഹിറ്റാക്കും എന്നാണ് പ്രതീക്ഷ . അത്രയ്ക്കും മനോഹരമായ വരികളും ദൃശ്യങ്ങളുമാണ് ഈ ഗാനരംഗം മുഴുവൻ .