ക്യൂട്ട് ലുക്കിൽ നടി കൃതിക ; മോഡേൺ വേഷത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ക്യൂട്ട് ലുക്കിൽ നടി കൃതിക ; മോഡേൺ വേഷത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.നടി കൃതിക പ്രദീപ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് ദിലീപ് നായകനായ “വില്ലാളിവീരൻ” എന്ന ചിത്രത്തിലൂടെയാണ് . പിന്നീട് നാല് വർഷങ്ങൾക്ക് ശേഷമാണ് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യർ ചിത്രങ്ങളിലൂടെ മഞ്ജുവിന്റെ കുട്ടികാല വേഷങ്ങൾ അവതരിപ്പിച്ച് ആയിരുന്നു കൃതിക പിന്നീട് പ്രേക്ഷക ശ്രദ്ധ നേടാൻ തുടങ്ങിയത്. മഞ്ജു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹൻലാൽ എന്നീ സിനിമകളിൽ എന്നീ ചിത്രങ്ങളിൽ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപിച്ചത് കൃതിക ആണ്.

മഞ്ജു വാര്യരുമായുള്ള സാദൃശ്യം തന്നെയാവാം താരത്തിന്റെ കുട്ടികാല വേഷങ്ങളിലേക്ക് കൃതിയെ തിരഞ്ഞെടുത്തതിന് പിന്നിൽ . ഈ വേഷങ്ങൾക്ക് ശേഷം താരപുത്രൻ പ്രണവ് മോഹൻലാൽ നായകനായ ആദി എന്ന ചിത്രത്തിലാണ് പിന്നീട് കൃതിക പ്രത്യക്ഷപ്പെട്ടത് . ഈ ചിത്രം തിയറ്ററുകളിൽ വമ്പിച്ച വിജയം നേടിയിരുന്നു. പിന്നീട് ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിച്ചു. മന്ദാരം, കൂദാശ, സകലകലാശാല തുടങ്ങിയ സിനിമകളിൽ കൃതിക ശ്രദ്ധ നേടി. കൃതികയുടെ പുത്തൻ ചിത്രമാണ് ആസിഫ് അലി പ്രധാന വേഷത്തിൽ എത്തുന്ന കുഞ്ഞെൽദോ .

ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഷൂട്ടിന്റെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയ കൃതികയുടെ ഫോട്ടോസാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . നാടൻ ലുക്കിൽ മാത്രം സിനിമകളിൽ കണ്ടിരുന്ന താരം മോഡേൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പ്രെസ്സ് മീറ്റിൽ എത്തിയത് . ഫോട്ടോസ് കണ്ട ചില പ്രേക്ഷകർ ക്യൂട്ട് എന്ന് അഭിപ്രായപ്പെട്ടു.
സിനിമകളിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട് . ചെറിയൊരു കാലയളവിൽ കൃതിക സ്ഥിരമായി പങ്കെടുത്തിരുന്ന ടെലിവിഷൻ ഷോ ആയിരുന്നു സ്റ്റാർ മാജിക് . സിനിമ തിരക്കുകൾ ആരംഭിച്ചതിന് ശേഷം താരത്തെ ഷോയിൽ കാണാറില്ല . കൃതികയുടെ പുത്തൻ ചിത്രം കുഞ്ഞെൽദോ ഡിസംബർ 24-നാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. ആർ.ജെ. മാത്തുക്കുട്ടിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.