സരസനായ ദിലീപിനെ വീണ്ടെടുത്ത് നാദിർഷ.കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ കോമഡി ട്രെയിലർ പുറത്ത് !!

സരസനായ ദിലീപിനെ വീണ്ടെടുത്ത് നാദിർഷ.കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രതികരണം നൽകി പ്രേക്ഷകർ.മലയാള സിനിമയിലെ പ്രിയ നടൻ ദിലീപിനെ നായകനാക്കി നാദിർഷയുടെ സംവിധാനത്തിൽ ഒരുക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത് . ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴിയായിരിക്കും കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം പ്രേക്ഷക സദസ്സിൽ എത്തുന്നത് . ഒറ്റിറ്റിയിലൂടെ റിലീസ് ചെയ്യുന്ന ദിലീപിന്റെ ആദ്യ ചിത്രമാണിത്. പ്രേക്ഷകർക്ക് വേണ്ടി ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ ആദ്യമേ പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഒപ്പം സംവിധായകനായ നാദിർഷ രചിച്ചു ഈണം പകർന്ന് , ദിലീപ് ആലപിച്ച നാരങ്ങ മിട്ടായി എന്ന ഗാനവും സാമൂഹ്യ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായിരുന്നു .

ഇവയ്ക്ക് പുറമെയാണ് ഈ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ ആരാധകർക്കായി പുറത്തുവിട്ടിരിക്കുന്നത് . പുന്നാര പൂങ്കാറ്റിൽ എന്ന് ആരംഭിക്കുന്ന പുത്തൻ ഗാനമാണ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . സുജേഷ് ഹരിയാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. രണ്ടു ഗാനങ്ങൾക്കും ഈണം പകർണിരിക്കുന്നത് നാദിർഷ തന്നെയാണ് . കാതിനിമ്പമുള്ള ഈ ഗാനം അതിമനോഹരമായ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു.

ഈ ഗാന രംഗം കണ്ട പ്രേക്ഷകർ പറയുന്നത് സരസനായ പഴയ നടൻ ദിലീപിനെ വീണ്ടും കണാൻ സാധിച്ചു എന്നാണ് . വാസ്തവം എന്തെന്നാൽ ദിലീപ് എന്ന നടന്റെ അഭിനയമികവിൽ ഒരു കോമഡി ഫാമിലി എന്റെർറ്റൈനെർ ചിത്രം പുറത്തു വന്നിട്ട് ഇപ്പോൾ വർഷങ്ങൾ കുറെ ആയി എന്നതാണ് . കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ഒരു കിടിലൻ കോമഡി ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് പ്രതീക്ഷ. ആരാധകർക്കും സിനിമാ പ്രേമികൾക്കും നിരാശ സമ്മാനിക്കാതെ നല്ലൊരു ചിരിവിരുന്നു തന്നെയായിരിക്കും നാദിർഷ ഈ ചിത്രത്തിൽ ഒരുക്കുന്നത് എന്ന് ഗാന രംഗങ്ങളിൽ നിന്നും മനസിലാക്കാം . ഈ ഗാനത്തിൽ വിന്റേജ് ലുക്കിൽ നടി ഉർവശിയെയും നമ്മുക്ക് കാണാൻ സാധിക്കും. തങ്ങളുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇരുവരും ഈ ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത് എന്നാണ് സൂചന. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ തിരക്കഥ സജീവ് പാഴൂരിന്റെതാണ് . തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ മികച്ച ചിത്രം മലയാളിക്ക് സമ്മാനിച്ച വ്യക്തിയാണ് ഇദ്ദേഹം. ദിലീപിനെ കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടിയാണ് . ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനിൽ നായർ ആണ് . സാജൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.