ഒന്നരക്കോടിയുടെ ഐറ്റം ഡാൻസുമായി സാമന്ത.. പുഷ്‌പയിലെ വൈറൽ വീഡിയോ കാണാം !!

പുഷ്പയിലെ പുതിയ ഗാനത്തിൽ ഐറ്റം ഡാൻസുമായി നടി സാമന്ത.റിലീസ് ചെയ്ത ലെറിക്ക് വീഡിയോ ദൃശ്യം മുഴുവൻ സാമന്തയുടെ ഗ്ലാമറസ് ചിത്രങ്ങൾ.അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഷ്പ .ഈ ചിത്രത്തിന്റെ ടീസറും അല്ലു അർജുൻ – രശ്മിക മന്ദാന എന്നിവർ ഒന്നിച്ച ഗാനരംഗവും നേരത്തെ റീലീസ് ചെയ്ത് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചവയാണ്.ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത് ഈ ചിത്രതിലെ പുതിയ ഗാനരംഗമാണ്. ലെറിക് വീഡിയോ ആയി പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ പ്രധാന ആകർഷണം നടി സാമന്തയാണ്.

തെന്നിന്ത്യൻ താരസുന്ദരിയായ സാമന്തയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ലെറിക് വീഡിയോയിൽ ഉള്ളത്. ആരാധകർ താരത്തിന്റെ ഈ വീഡിയോ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. റീലിസ് ചെയ്ത് നിമിഷ നേരത്തിനുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്’ . ദേവിശ്രീ പ്രസാദ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാൻ ആണ്. ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ചന്ദ്രബോസ് ആണ്.

സുകുമാർ ഒരുക്കുന്ന ഈ ചിത്രം പ്രണയവും നൃത്തവും ആക്ഷനും പകയും എല്ലാം നിറഞ്ഞ ഒരു ദൃശ്യാവിഷ്കാരം തന്നെ ആയിരിക്കും. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ പ്രിയതാരം ഫഹദ് ഫാസിലാണ്. മൈത്രി മൂവി മേക്കേഴ്സും മുട്ടം സെട്ടി മീഡിയയുടേയും ബാനറിൽ നവീൻ യെർനേനിയും രവിശങ്കറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.