ബിക്കിനി ഷൂട്ടിലൂടെ വൈറലായ ജാനകിയുടെ പുത്തൻ ചിത്രം ചാവുകളിയുടെ ട്രെയിലർ പുറത്ത് ..കാണാം !!!

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ചാവുകളിയുടെ ടീസർ.പ്രണയവും ചതിയും പ്രതികാരവും നിറഞ്ഞ ടീസർ സോഷ്യൽ മീഡിയ കീഴടക്കി.ഒട്ടേറെ ചിത്രങ്ങളുടെ ടീസർ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്.എന്നാൽ ഇന്ന് റീലീസ് ചെയ്ത ചാവുകളി എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. മണിക്കൂർ മുൻപ് ആണ് ഇതിന്റെ ടീസർ റിലീസ് ചെയ്ത്.ഈ ടീസറിൽ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങളുടെ ഇഴുകി ചേർന്നുള്ള പ്രണയ രംഗങ്ങളും ഒപ്പം ഇതിൽ നിറഞ്ഞു നിൽക്കുന്ന ദുരൂഹതയും ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു . ചാവുകളി എന്ന ചിത്രത്തിന്റെ കഥയുടെ ചെറിയ സൂചന മാത്രമാണ് ഈ ടീസർ നൽകുന്നത്. പ്രണയവും ചതിയും പകയും പ്രതികാരവുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണിത് എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത് . ഇതിന്റെ കഥ മുന്നേറുന്നത് തന്നെ പ്രധാനമായും മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് എന്നും ഈ ടീസറിൽ നിന്ന് നമുക്ക് വ്യക്തമാണ് . ഡിസംബർ പതിമൂന്നിന് നീ സ്ട്രീം വഴിയാണ് ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയാൻ സാധിച്ചത്.ചാവുകളി അഥവാ ദി ഗെയിം ഓഫ് ഡെത്ത് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഒട്ടേറെ വയലൻസ് രംഗങ്ങൾ നിറച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് മനസിലാക്കാം. ഈ വയലൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.

സംവിധായകൻ നന്ദകുമാർ രാഘവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. ഈ ചിത്രത്തിന്റെ ക്യാമറമാൻ ഷിജു എം ഭാസ്കറാണ്. വിഷ്ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത് എൽവിൻ ജെയിംസ്, ജയപ്രകാശ് ജെ എന്നിവർ ഒന്നിച്ചാണ് .ഏതായാലും ഈ ടീസർ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ വമ്പൻ വിജയം നേടിയെടുത്തു എന്ന് തന്നെ അനുമാനിക്കാം.

ടീസർ കാണുന്ന ഓരോ പ്രേക്ഷകനിലും ചിത്രം കാണാനുള്ള ആകാംഷ വർദ്ധിപ്പിക്കും പോലെയാണ് അണിയറ പ്രവർത്തകർ ഈ ടീസർ കട്ട് ചെയ്തിരിക്കുന്നത്. ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നതും നീ സ്ട്രീം എന്ന യൂട്യൂബ് ചാനൽ വഴിയാണ് . നിവേദിത്, ജാനകി എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങളിൽ തിളങ്ങി പ്രേക്ഷകരെ കൈയിലെടുത്തത്.