ട്രോളുകൾ വാരികൂട്ടി പ്രിയവാര്യരുടെ പുതിയ പരസ്യം.ബൂസ്റ്റിന്റെ പരസ്യത്തിൽ ക്രിക്കറ്റിന്റെ വിവിധ ഷോട്ടുകൾ അഭിനയിച്ചു കൊണ്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..viral video !!

ട്രോളുകൾ വാരികൂട്ടി പ്രിയവാര്യരുടെ പുതിയ പരസ്യം.ബൂസ്റ്റിന്റെ പരസ്യത്തിൽ ക്രിക്കറ്റിന്റെ വിവിധ ഷോട്ടുകൾ അഭിനയിച്ചു കൊണ്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെ ഒറ്റ ദിവസം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി പ്രിയ വാര്യർ.ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന് തുടങ്ങുന്ന ഗാനം റിലീസിന് മുന്നേ യൂട്യൂബിൽ ഇറങ്ങിയതോടെയാണ് പ്രിയ പ്രേക്ഷക പ്രിയങ്കരിയായത്. ഈ ഗാനം താരത്തിന്റെ ജീവിതം മാറ്റി മറിച്ചു എന്നതാണ് സത്യം. ലോകമെമ്പാടും ആ ഗാനവും അതിലെ താരത്തിന്റെ കണ്ണിറുക്കി കാണിക്കുന്ന രംഗവും വൈറലാവുകയും പ്രിയയ്ക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കുവാനും കഴിഞ്ഞു.പക്ഷേ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനാവാതെ ആയപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നത് പ്രിയ മാത്രമായിരുന്നു .എന്നിരുന്നാൽ പോലും ഈ ചിത്രം പ്രിയയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത് .മലയാളത്തിൽ ശോഭിക്കാൻ താരത്തിന് സാധിച്ചില്ലെങ്കിലും തെലുങ്കിൽ നിന്നും ബോളിവുഡിൽ നിന്നും അഭിനയിക്കാൻ ഒട്ടേറെ അവസരം ലഭിച്ചു. ഇരുപത്തി രണ്ടു വയസ്സുകാരിയായ ഈ താരത്തിന് വലിയ ആരാധക പിന്തുണയാണ് ഉള്ളത്.

ഇൻസ്റ്റാഗ്രാമിൽ 70 ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സാണ് താരത്തിനുള്ളത് .അതുകൊണ്ട് തന്നെ ഇന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളും പ്രിയയുമായി കോളാബ് ചെയ്യുകയും അവരുടെ പരസ്യത്തിൽ പ്രിയ അഭിനയിക്കുകയും ഒക്കെ ചെയ്യാറുണ്ട്.ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ബ്രാൻഡ് ന്യൂട്രീഷൻ ഡ്രിങ്കായ ബൂസ്റ്റിന്റെ പുതിയ ഒരു ആഡ് ചെയ്തിരിക്കുന്നത് പ്രിയയാണ്.ഈ പരസ്യത്തിൽ വിവിധ ക്രിക്കറ്റ് ഷോട്ടുകൾ ചെയ്യുന്ന പ്രിയയെയാണ് കാണിച്ചിരിക്കുന്നത്. ഗെയിം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി ഉള്ളതല്ല, സ്റ്റാമിനയ്ക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ പരസ്യം ആരംഭിക്കുന്നത് .എന്നാൽ ഈ വീഡിയോ കണ്ട് പല ആളുകളും താരത്തിനെ ട്രോളിയിരിക്കുകയാണ്. ക്രിക്കറ്റ് ഷോട്ടുകൾ കാണിച്ച ആഡിന് സച്ചിൻ പോലും ഇങ്ങനെയൊരു സ്ട്രൈറ്റ് ഡ്രൈവ് ചെയ്തിട്ടുണ്ടാവില്ല എന്നതായിരുന്നു താരത്തിന് ലഭിച്ച ഒരു കമന്റ്.ഇത്രയും നാൾ ഞാൻ കളിച്ച ക്രിക്കറ്റ് അപ്പോൾ തെറ്റായിരുന്നു, ബ്രേക്ക് ഡാൻസും ക്രിക്കറ്റും ഒരുമിച്ച് ചെയ്തപോലെയുണ്ട്,ബാറ്റ് പിടിക്കാൻ പോലും അറിയില്ലല്ലോ,കാല് എപ്പോഴും എന്തിനാ പോകുന്നേ, നല്ലപോലെ കലക്കി ഒരു ഗ്ലാസ് കൂടി എടുക്കട്ടേ തുടങ്ങിയ രസകരമായ കമന്റുകൾ താരത്തിന്റെ ഈ വീഡിയോയുടെ താഴെ എത്തിപ്പെട്ടു.താരത്തിന്റേതായി ഇനി പുറത്തിറങ്ങാൻ ഒരുങ്ങുന്ന സിനിമകളാണ് ശ്രീദേവി ബംഗ്ലാവ്,വിഷ്ണുപ്രിയ എന്നിവ.