നെഞ്ചിനിലെ നെഞ്ചിനിലെ പാട്ടിന് ചുവട് വച്ച് രക്ഷാധികാരി ബൈജുവിലെ നായികാ.. അനഘയുടെ ഡാൻസ് കാണാം !!

കടൽത്തീരത്ത് മനോഹര നൃത്തചുവടുകളുമായി നടി അനഘ.സാരിയിലുള്ള താരത്തിന്റെ ഡാൻസ് പെർഫോമൻസ് ഏറ്റെടുത്ത് ആരാധകർ.രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനഘ. റോസാപൂ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം പ്രശസ്തി നേടുന്നത് . 2016 മുതലാണ് അനഘ സിനിമരംഗത്ത് സജീവമാകുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം ശ്രദ്ധ നേടിയെടുത്തു. നാറ്റ്പെതുനൈ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡിന് താരം അർഹയായി. അഭിനയത്തിൽ മാത്രമല്ല മോഡലിംങ്ങിലും നൃത്തത്തിലും താരം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മണിരത്നം സംവിധാനം ചെയ്ത ഉയിരേ എന്ന തമിഴ് ചിത്രത്തിലെ നെഞ്ചിനിലെ നെഞ്ചിനിലെ എന്ന ഗാനത്തിനാണ് താരം ചുവടുവച്ചിരിക്കുന്നത്. 1998 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയവയായിരുന്നു.

കടലിന്റെ മനോഹാരിതയിൽ സാരിയിൽ തിളങ്ങി നൃത്തം ചെയ്യുന്ന നടി അനഘയുടെ ഈ വീഡിയോ ഒട്ടേറെ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തെ സപ്പോർട്ട് ചെയ്ത് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത് . ഈ അടുത്ത് താരം അഭിനയിച്ച ഒരു മ്യൂസിക് വീഡിയോയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.