ട്രെയിലർ റീലീസ് ചെയ്ത് അല്ലു അർജുന്റെ പുത്തൻ ചിത്രം പുഷ്പ..ഹരം പകരാൻ ഫഹദ് ഫാസിലും..വൈറൽ ട്രെയിലർ കാണാം ..

ട്രെയിലർ റീലീസ് ചെയ്ത് അല്ലു അർജുന്റെ പുത്തൻ ചിത്രം പുഷ്പ.ചിത്രത്തിലെ വില്ലൻ വേഷത്തെ അവതരിപ്പിച്ച് മലയാള നടൻ ഫഹദ് ഫാസിൽ.പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് പുഷ്പ. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് നടൻ അല്ലു അർജുൻ ആണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ഈ ചിത്രം റീലീസ് ചെയ്യുക എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . ചിത്രത്തിന്റെ ആദ്യഭാഗം ഡിസംബർ 17-ന് തിയേറ്ററുകളിൽ റിലീസാവും. ഈ ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരേ സമയം ഡബ് ചെയ്ത പുറത്തിറക്കും എന്നാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

മലയാളത്തിൽ ഡബ്ബ് ചെയ്ത ഒട്ടേറെ തെലുങ്കു ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ,പക്ഷേ ഈ സിനിമ കാണാൻ മലയാളികൾ ആകാംഷ കൂട്ടുന്നതിന് പിന്നിൽ അതു മാത്രമല്ല കാരണം. മലയാള സിനിമയിലെ യുവ താരനിരയിലെ ശ്രേദ്ധേയനായ നടൻ ഫഹദ് ഫാസിലാണ് ഈ സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ആദ്യ പാർട്ടിന്റെ അവസാന സീനുകളിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നതെന്നും പ്രധാന വേഷത്തിൽ എത്തുന്നത് രണ്ടാം പാർട്ടിലാണ് എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴിതാ സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്.ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് വൈകിട്ട് 6:03-ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ട്രെയിലർ രാത്രി 9 മണി കഴിഞ്ഞാണ് റിലീസ് ചെയ്തത്. അല്ലുവിന്റെ ഒരു കിടിലൻ ചിത്രം തന്നെയായിരിക്കും പുഷ്പ എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.നടൻ ഫഹദ് ഫാസിലിനെ ട്രെയിലറിൽ ആകെ രണ്ട് സീനുകളിൽ മാത്രമാണ് കാണിച്ചിരിക്കുന്നത്.അതിൽ തന്നെ ഫഹദിന്റെ മുഖം കാണിക്കുന്നതും ഡയലോഗ് പറയുന്നത് കാണിക്കുന്നതും ഏറ്റവും അവസാനമാണ്. ഫഹദിന്റെ വ്യത്യസ്തമായ ഒരു ലുക്കാണ് ചിത്രത്തിൽ പകർത്തിയിരിക്കുന്നത്.മൊട്ടയടിച്ച് കൂളിംഗ് ഗ്ലാസും വച്ചാണ് ഫഹദ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത് നടൻ അല്ലു അർജ്ജുന്റെ രംഗങ്ങളാണ്.ചിത്രത്തിൽ നായികയായി എത്തുന്ന രശ്‌മികയുടെ ഉജ്ജ്വല പ്രകടനവും ട്രെയിലറിൽ കാണിച്ചിട്ടുണ്ട്.