കളരിപയറ്റ് അഭ്യസിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടൻ സണ്ണിവെയിന്റെ ഭാര്യ രഞ്ജിനി..ആളൊരു പുലി തന്നെ !!

കളരിപയറ്റ് അഭ്യസിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടൻ സണ്ണിവെയിന്റെ ഭാര്യ രഞ്ജിനി.ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു സെക്കന്റ് ഷോ . ഈ ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച മറ്റൊരു നടനായിരുന്നു സണ്ണി വെയ്ൻ. കുരുടി എന്ന കഥാപാത്രത്തെയാണ് സണ്ണി ആദ്യ സിനിമയിൽ അവതരിപ്പിച്ചത്.ദുൽഖർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഉറ്റസുഹൃത്താണ് കുരുടി എന്ന സണ്ണിയുടെ കഥാപാത്രം. സണ്ണി വെയിൻ എന്ന പേരിൽ സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ പേര് സുജിത് ഉണ്ണികൃഷ്ണൻ എന്നാണ്.
തന്റെ കാമുകിയായിരുന്ന രഞ്ജിനിയുമായി സണ്ണി വെയ്ൻ വിവാഹിതനാവുന്നത് തന്റെ മുപ്പത്തിയാറാം വയസ്സിലാണ്.രഞ്ജിനി ഒരു കൊറിയോഗ്രാഫറാണ്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ സണ്ണി വെയ്‌നൊപ്പം രഞ്ജിനിയും അഭിനയിച്ചിട്ടുണ്ട്. ഇരുവരും അതിഥി വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തിയത് . സണ്ണി വെയ്‌ന്റെ ഭാര്യയായി വേഷത്തിൽ തന്നെയാണ് രഞ്ജിനി ഈ സിനിമയിൽ അഭിനയിച്ചത്.
സണ്ണി വെയ്‌നും രഞ്ജിനിയുമായുള്ള വിവാഹം 2019-ലായിരുന്നു നടന്നത്. സോഷ്യൽ മീഡിയയിൽ രഞ്ജിനി സജീവമായതിനാൽ വിവാഹത്തിന് മുൻപ് തന്നെ താരത്തെ പ്രേക്ഷകർക്ക് സുപരിചിതമാണ്. എന്നിരുന്നാലും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് അധികം ആർക്കും അറിയില്ലായിരുന്നു. ഇരുവരുടെയും വിവാഹം നടന്നത് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു . വിവാഹ റിസപ്ഷനിൽ ഒട്ടേറെ താരങ്ങൾ പങ്കെടുത്തിരുന്നു. ഡാൻസ് ചെയ്യുന്ന നിരവധി വീഡിയോകൾ രഞ്ജിനി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട് . എന്നാൽ ഇപ്പോഴിതാ അതിൽ നിന്നും വ്യത്യസ്തമായി പോസ്റ്റ് ചെയ്ത താരത്തിന്റെ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കളരിപയറ്റ് അഭ്യസിക്കുന്നതിന്റെ വീഡിയോയാണ് രഞ്ജിനി ഇപ്പോൾ പോസ്റ്റ് ചെയ്തത് പ്രേക്ഷക ശ്രദ്ധനേടുന്നത്. വിഡിയോയിൽ വടി കൈയിലിട്ട് കറക്കുന്ന രഞ്ജിനിയെ കാണാനാകുന്നുണ്ട് . ഡാൻസ് മാത്രമല്ല കളരിപ്പയറ്റും തനിക്ക് ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് താരം.