ഇടിക്കുന്ന ആക്ഷനുമായി കിടിലൻ ഷൂട്ട് പങ്കുവച്ച് ഷംന കാസിം..വീഡിയോ വൈറൽ !!

ഫോട്ടോഷൂട്ട് വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വച്ച് നടി ഷംന കാസിം.3മച്ച് ഡ്രാമ എന്ന ക്യാപ്ഷനോടുകൂടി വീഡിയോ പോസ്റ്റ് ചെയ്ത് താരം.അഭിനേത്രി , നർത്തകി , മോഡൽ എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ താരമാണ് നടി ഷംന കാസിം . ഒരു റിയാലിറ്റിഷോയിലൂടെ എത്തിയ താരം പിന്നീട് മലയാളം, തമിഴ്, തെലുങ്കു , കന്നഡ എന്നീ ഭാഷകളിലെ അറിയപ്പെടുന്ന നടിയായി മാറി.

മെയ് 23 താരത്തിന്റെ ജന്മദിനാഘോഷ ചടങ്ങിൽ വച്ചാണ് താരത്തിന്റെ തന്നെ പുതിയ യൂട്യൂബ് ചാനൽ ആയ മൈ സെൽഫ് ചിന്നാട്ടിയുടെ ലോഞ്ചിങ് നടന്നത്. നൃത്തവും അഭിനയവും ഒപ്പം തനിക്കറിയാവുന്ന ചില കാര്യങ്ങളും ആയിരിക്കും ഇതിലൂടെ പോസ്റ്റ് ചെയ്യുക എന്ന് താരം അറിയിച്ചിരുന്നു. താരത്തിന്റെ വിളിപ്പേരാണ് ചിന്നാട്ടി. സിനിമയിലും താരത്തെ ഏറെ അടുപ്പമുള്ളവർ അങ്ങനെയാണ് വിളിക്കുന്നത്. അതിനാലാണ് ചാനലിന് ഈ പേര് നൽകിയതെന്നും താരം വ്യക്തമാക്കി.

ത്രീ മച്ച് ഡ്രാമ എന്ന ക്യാപ്ഷനോടെ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ ഫോട്ടോഷൂട്ട് രംഗങ്ങൾ പകർത്തിയ വീഡിയോയാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്ന മേക്കപ്പ് മുതലുള്ള ഭാഗങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം ഈ ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. നെറ്റിച്ചുട്ടിയും നെക്ലേസും കൈ നിറയെ വളകളും അണിഞ്ഞു നിൽക്കുന്ന താരത്തിന്റെ വേഷം വൈറ്റ് ഷർട്ടും ജീൻസുമാണ്.