നയൻതാര ചക്രവർത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. വൈറ്റ് ഷർട്ടിൽ ഹോട്ട് ലുക്കിൽ എത്തി താരം.ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് , പത്ത് വർഷത്തോളം അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നയൻതാര ചക്രവർത്തി. ഒട്ടേറെ താരങ്ങൾ അണിനിരന്ന കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നയൻതാര അതിന് ശേഷം 30-ൽ അധികം സിനിമകളിൽ ബാലതാരമായി വേഷമിട്ടു.
അതിശയൻ, ലൗഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തു. ആളുകളുടെ പ്രിയപ്പെട്ട താരമായി മാറിയതോടെ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു. താര രാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളിൽ ബാലതാരമായി അഭിനയിക്കുവാൻ നയൻതാരയ്ക്ക് അവസരം ലഭിച്ചു. ഒപ്പം പല യുവനടന്മാരുടെയും മകളായി വേഷമിടാനും സാധിച്ചു.




എന്നാൽ കഴിഞ്ഞ 5 വർഷമായി നയൻതാര എന്ന ഈ കൊച്ചു സുന്ദരി സിനിമയിൽ സജീവമല്ലായിരുന്നു . പക്ഷേ സിനിമയ്ക്ക് പുറത്ത് താരം ഇപ്പോഴും സജീവമാണ്. പ്രധാനമായും സോഷ്യൽ മീഡിയയിൽ . നയൻതാരയുടെ പുത്തൻ ഫോട്ടോസും വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപക്ഷേ സിനിമയിൽ കണ്ടിട്ടുള്ള നയൻതാരയെ അല്ല ഇപ്പോൾ പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. ഇങ്ങനെ പറയുന്നതിനുള്ള കാരണം, താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ തന്നെയാണ്. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തി താരം ഒരു നായിക നിരയിലേക്ക് ഉയരുവാനുള്ള ലുക്കിലേക്ക് എത്തി കഴിഞ്ഞു.
താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ വൈറ്റ് ടി-ഷർട്ടിൽ ഹോട്ട് ലുക്കിലാണ് നയൻതാര എത്തിയിരിക്കുന്നത്. റോജൻ നാഥ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മീര മാകസാണ് നയൻതാരയെ മേക്കപ്പ് ചെയ്തിരിക്കുന്നത് . പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മോഡലോ റൈത്തിന് വേണ്ടിയാണ് താരം എടുത്തിട്ടുള്ളത്.





