പണിപാളി സോങ്ങ് -2 ന് ചുവടുവച്ച് നടി സാനിയയും സുഹൃത്ത് റംസാനും..വീഡിയോ വൈറൽ !!

പണിപാളി സോങ്ങ് -2 ന് ചുവടുവച്ച് നടി സാനിയയും സുഹൃത്ത് റംസാനും.പാട്ട് പാടിയ നീരജിന്റെ കിടിലൻ കമന്റ്.യുവനടിമാർ ഒട്ടേറെയുള്ള മലയാള സിനിമ മേഖലയിലെ ഗ്ലാമറസ് ക്യുൻ എന്ന വിശേഷണത്തിന് അർഹയായ താരമാണ് നടി സാനിയ ഇയ്യപ്പൻ. ഒരു മത്സരാർത്ഥി മാത്രമായി ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയായ താരം പിന്നീട് സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും തന്റെ പതിനാറാം വയസ്സിൽ തന്നെ നായികയായി തിങ്ങുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. സാനിയ ആദ്യമായി നായികയാവുന്നത് ഒട്ടേറെ പുതുമുഖങ്ങൾ അണിനിരന്ന ക്യൂൻ എന്ന ചിത്രത്തിൽ ആണ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസൺ മത്സരാർത്ഥി ആയി എത്തിയ സാനിയ ആ സീസണിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഡി ഫോർ ഡാൻസ് സീസണിൽ വിജയിയായ റംസാൻ മുഹമ്മദ് . ഇരുവരും ഒന്നിച്ചുള്ള ഡാൻസ് വീഡിയോസ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്. ഇരുവരുടേയും പുതിയൊരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. നടൻ നീരജ് മാധവ് പാടി സൂപ്പർഹിറ്റാക്കിയ റാപ് സോങ്ങാണ് പണി പാളി-2 . ഈ പാട്ടിന് കിടിലം നൃത്ത ചുവടുകളുമായി എത്തിയിരിക്കുകയാണ് സാനിയയും റംസാനും. നീരജിന്റെ പണി പാളി സോങ്ങ് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായിരുന്നു. ആരാധകരുടെ നിരന്തരമായ ആവശ്യപ്രകാരമാണത്രേ പണിപാളി സോങ്ങിന്റെ രണ്ടാമത്തെ വേർഷൻ താരം ഇറക്കിയത്. നീരജിന്റെ പാട്ടും ഇപ്പോൾ സാനിയയുടെ ഡാൻസും ചേർന്നപ്പോൾ ഈ വീഡിയോ കൂടുതൽ ആരാധകരിലേക്ക് എത്തിയിരിക്കുന്നു.സാനിയ-റംസാൻ എന്നിവരെ കൂടാതെ നിരവധി പേരാണ് ഈ പാട്ടിന് ചുവടുവച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സാനിയയുടെയും റംസാൻറെയും ഡാൻസ് വീഡിയോയ്ക്ക് പാട്ടുപാടിയ നടൻ നീരജ് കമന്റ് ചെയ്തിട്ടുണ്ട്. ” നിങ്ങൾ ഡ്രീം ജോഡികൾ ആണ് മറ്റാർക്കും ഈ ഡാൻസിന് മുകളിൽ നിൽക്കുന്ന ഐറ്റം ചെയ്യാൻ പറ്റില്ല ” എന്നായിരുന്നു വീഡിയോയ്ക്ക് നീരജ് നൽകിയ കമന്റ് . ഇത് കൂടാതെ ഒട്ടേറെ താരങ്ങളാണ് ഈ ഡാൻസ് വീഡിയോയുടെ താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആരാധകർ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നു.